Headlines

ക്രൈം ബ്രാഞ്ച് നോട്ടീസിൽ CJP നേതാക്കൾ ഹാജരായില്ല: പുതിയ സമൻസ് നൽകിയേക്കും

ഡൽഹി: ക്രൈം ബ്രാഞ്ച് നോട്ടീസിൽ സിജെപി നേതാക്കൾ ഹാജരായില്ല. ജന്തർ മന്തർ അതിക്രമക്കേസിലാണ് സൗരവ് ദാസ്, അശുതോഷ് റാങ്ക, അജിങ്ക്യ ഷിൻഡെ എന്നിവരാണ് ഹാജരാകാൻ അസൗകര്യം അറിയിച്ചത്. ഇന്ന് ക്രൈം ബ്രാഞ്ച് ഓഫീസിൽ ഹാജരാകാൻ ആയിരുന്നു നിർദ്ദേശം. ക്രൈംബ്രാഞ്ച് പുതിയ സമൻസ് നൽകിയേക്കും. ജന്തർ മന്ദറിലേക്ക് പ്രതിഷേധിക്കാൻ എത്തുന്നതിനിടെ സർക്കാർ ഉത്തരവ് ലംഘിച്ചതിനാണ് നോട്ടീസ് നൽകിയിരുന്നത്. സ്വകാര്യ വ്യക്തിയുടെ വസ്തുവിൽ അതിക്രമിച്ച് കയറിയതുമായി ബന്ധപ്പെട്ടാണ് കേസ്.

ഇന്നലെ ജന്തർ മന്തറിൽ പ്രതിഷേധിക്കില്ല എന്ന് ഉറപ്പ് നൽകി മാപ്പ് പറഞ്ഞാണ് സിജെപി നേതാക്കളായ അശുതോഷും സൗരവും പുറത്തിറങ്ങിയത്. 7 ദിവസത്തെ ജയിൽ വാസത്തിന് ശേഷം ഇന്നലെയാണ് അശുതോഷ് റാങ്കയും സൗരവ് ദാസും തിഹാർ ജയിലിൽ നിന്നും പുറത്തിറങ്ങിയത്. സിജെപി നേതാക്കളുടെ നടപടിയിലും വ്യവസ്ഥകൾ ലംഘിച്ചതിലും സ്പെഷൽ മജിസ്ട്രേറ്റ് കോടതിയിലും, ഡൽഹി ഹൈക്കോടതിയിലും കനത്ത തിരിച്ചടിയാണ് സിജെപിക്കേറ്റത്.