പാറശാലയിലെ മണ്ണിടിച്ചിൽ: 6 പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി, 3 എണ്ണം പിടിച്ചിട്ടു
തിരുവനന്തപുരം∙ പാറശാലയിൽ റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞു വീണ് ട്രെയിൻ ഗതാഗതം താളംതെറ്റി. മണ്ണു നീക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. നിരവധി ട്രെയിനുകൾ റദ്ദാക്കി. മണ്ണിടിച്ചിലിനെ തുടർന്ന് പാറശാല റെയിൽവേ സ്റ്റേഷനു സമീപം ബിലാസ്പുർ– തിരുനൽവേലി എക്സ്‌പ്രസ് പാളം തെറ്റി. ട്രെയിൻ പാറശാല റെയിൽവേ സ്റ്റേഷനു സമീപം നിർത്തിയതിനു പിന്നാലെയാണ് എൻജിന്റെ നാലു ചക്രങ്ങൾ പാളം തെറ്റിയത്. പാളം തെറ്റിയ എൻജിനും ട്രെയിനും അവിടെനിന്ന് നീക്കി. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് റെയിൽവേ അറിയിച്ചു. യാത്രക്കാർക്കായി ബസ് സൗകര്യം ഏർപ്പെടുത്തുമെന്നും റെയിൽവേ അറിയിച്ചു….
