കാസർഗോഡ്: കെ.പി സി സി യുടെ വിലക്ക് ലംഘിച്ച നേതാക്കളുടെ പ്രസ്താവനയിൽ കർശന നടപടി ആവശ്യപ്പെട്ട് രാജ് മോഹൻ ഉണ്ണിത്താൻ എം.പി. കെ സുധാകരനും ജെബി മേത്തറും പാർട്ടി വിലക്ക് ലംഘിച്ചതിൽ നടപടി വേണമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു. ഞങ്ങളുടെ ആരുടെയും വായ മൂടിക്കെട്ടാമെന്ന് കരുതണ്ട. ഞങ്ങൾക്കും പല കാര്യങ്ങളും പറയാനുണ്ടാവും.
ഭരണം കിട്ടി നല്ല രീതിയിൽ കാര്യങ്ങൾ മുന്നോട്ടു പോകുമ്പോൾ പരസ്യമായി ഇത്തരം കാര്യങ്ങളുമായി രംഗത്ത് വരുന്നത് ആരുടെ ഉദ്ദേശത്തോടുകൂടിയാണെന്ന് വ്യക്തമാക്കണം. സുധാകരനെ മാറ്റിയത് ഇന്നലെയല്ല. നീരസം പ്രകടിപ്പിക്കാൻ അവസരം നിരവധി ഉണ്ടായിട്ടും ഇപ്പോൾ എഴുതി തയ്യാറാക്കി വായിക്കുകയായിരുന്നു. ഇത് ഗുരുതര അച്ചടക്ക.ലംഘനം. മഹിളാ.കോൺഗ്രസസിന് മുൻപും.പ്രസിഡന്റ് മാർ ഉണ്ടായിട്ടുണ്ട്. അവരൊന്നും പാർട്ടി കാര്യങ്ങളിൽ അഭിപ്രായം പരസ്യമായി പറയാറില്ല.
ജെബി.മേത്തറിന് എന്തെങ്കിലും പ്രത്യേക അധികാരം ഉണ്ടോ എന്നറിയില്ല. വിലക്ക് ലംഘിച്ചു വന്നവർക്കെതിരെ എന്ത് നടപടി സ്വീകരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. ഞങ്ങൾ വിലക്ക് മാനിക്കണോ എന്ന് തീരുമാനിക്കും. നടപടി ഇല്ലെങ്കിൽ ഞങ്ങളും പ്രതികരിക്കും. എനിക്ക് ശക്തമായ അഭിപ്രായം ഉണ്ട് . എന്റെ അഭിപ്രായം ആരെയും ഭയന്ന് പറയാതിരിക്കില്ല.
കെ.സുധാകരന് മറുപടി ഉണ്ട്. അവരെ വിലക്കാൻ പാർട്ടിക്ക് കഴിയുന്നില്ല എങ്കിൽ ഞങ്ങൾക്ക് അവരെ കുറിച്ച് ശക്തമായി ചിലത് പറയാനുണ്ട്. അത് പറയും. അതിന് എന്തു വില കൊടുകേണ്ടി വന്നാലും പറഞ്ഞിരിക്കും. ഇഡിയെ കുറിച്ചു കേന്ദ്ര അന്വേഷണം ഏജൻസികളെ കുറിച്ചും നല്ല ധാരണ കോൺഗ്രസിനുണ്ട്.
കോൺഗ്രസിന്റെ ദേശീയ നേതാക്കളെ അകാരണമായി അപമാനിച്ച അപമാനിച്ചവരാണ് അവർ. പിണറായിയുടെ കേസ് അവസാനിച്ചിട്ടില്ലെന്നും സുപ്രീംകോടതിയുടേത് താൽക്കാലിക ആശ്വാസ വിധിയാണെന്നും.കേസ് മുന്നോട്ടു പോകുമെന്നും നിയമപരമായി മാത്രമേ സർക്കാർ ഈ വിഷയത്തിൽ ഇടപെടുകയുള്ളൂ എന്നും രാജ്മോഹൻ ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.








