Headlines

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ പ്രാബല്യത്തില്‍; ഇന്ത്യന്‍ കയറ്റുമതികള്‍ക്ക് തീരുവയില്ല

ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ മത്സരക്ഷമത വര്‍ധിപ്പിക്കാനും ന്യൂസിലന്‍ഡിലെ ഇറക്കുമതി ചെലവ് കുറയ്ക്കാനും കയറ്റുമതി സാധ്യതകള്‍ വിപുലീകരിക്കാനും കരാര്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ.ഇന്ന് മുതല്‍ പ്രാബല്യത്തിലായ ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ (FTA) പ്രകാരം ന്യൂസിലന്‍ഡിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതികള്‍ക്ക് തീരുവ ഒഴിവാക്കുമെന്ന് വിദേശ വ്യാപാര ഡയറക്ടറേറ്റ് ജനറലിലെ (DGFT) അറിയിച്ചു. തുണിത്തരങ്ങള്‍, തുകല്‍ ഉല്‍പ്പന്നങ്ങള്‍, ഔഷധങ്ങള്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ മേഖലകള്‍ക്ക് ഇത് കൂടുതല്‍ വിപണി സാധ്യതകള്‍ തുറന്നുനല്‍കും. (India-New Zealand Free Trade Agreement updates)

ന്യൂസിലന്‍ഡിലേക്ക് പ്രവേശിക്കുന്ന നിരവധി ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നിലവിലുണ്ടായിരുന്ന 10 ശതമാനം വരെയുള്ള ഇറക്കുമതി തീരുവ കരാറിലൂടെ ഒഴിവാക്കപ്പെടുമെന്ന് വിദേശ വ്യാപാര അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ സമ്പത്ത് കുമാര്‍ പറഞ്ഞു.എല്ലാ താരിഫ് വിഭാഗങ്ങളിലും 100 ശതമാനം തീരുവ പൂജ്യമായി മാറുന്നു എന്നതാണ് സവിശേഷതയെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ കയറ്റുമതികള്‍ക്ക് തീരുവ ഒഴിവാകും.

ഇതുവരെ തുണിത്തരങ്ങള്‍, വസ്ത്രങ്ങള്‍, തുകല്‍ ഉല്‍പ്പന്നങ്ങള്‍, പാദരക്ഷകള്‍ എന്നിവയ്ക്ക് പരമാവധി 10 ശതമാനം വരെ തീരുവയുണ്ടായിരുന്നു. ഇന്ന് മുതല്‍ അത് പൂജ്യമായി മാറും.’ഔഷധങ്ങള്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, സമുദ്രോല്‍പ്പന്നങ്ങള്‍, പ്ലാസ്റ്റിക്, രാസവസ്തുക്കള്‍, വൈദ്യുത ഉപകരണങ്ങള്‍ തുടങ്ങിയവയ്ക്ക് നിലവിലുണ്ടായിരുന്ന അഞ്ച് ശതമാനം വരെയുള്ള തീരുവയും ഒഴിവാക്കപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.