ശബരിമലയിൽ അരവണ നിർമ്മാണം ആരംഭിച്ചു; ദിവസം 1.5 ലക്ഷം ടിൻ നിർമിക്കും

പത്തനംതിട്ട: ശബരിമലയിൽ അരവണ നിർമ്മാണം ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിനായി കഴിഞ്ഞ ഒരു മാസക്കാലമായി പ്ലാൻറ് അടച്ചിട്ട് നിർമ്മാണ പ്രവർത്തികൾ നടത്തിവരികയായിരുന്നു. ഇന്ന്(14.10.2026) രാവിലെ മുതലാണ് അരവണ നിർമ്മാണം ആരംഭിച്ചത്.

നിലവിൽ ഒന്നര ലക്ഷം ടിൻ അരവണയാണ് പ്രതിദിന ഉത്പാദനം .ഒക്ടോബർ 20ന് ശേഷം പ്ലാൻറ് പൂർണ്ണ ഉത്പാദന ശേഷി കൈവരിക്കും. അപ്പോൾ പ്രതിദിനം 3.25 മുതൽ 3.65 വരെ ലക്ഷം ടിൻ അരവണ ഉത്പാദിപ്പിക്കാനാവും.

പ്ലാന്റിന്റെ ശേഷി വർദ്ധിക്കുന്നതോടെ മണ്ഡല മകരവിളക്ക് തീർത്ഥാടനകാലത്ത് ഭക്തർക്ക് ആവശ്യാനുസരണം അരവണ വിതരണം ചെയ്യാനാകും.ഒരുമാസത്തോളം ആണ് പ്ലാൻറ് അടച്ചിട്ടിരുന്നത്. പ്ലാൻറ് നവീകരണം മൂലം അരവണക്ക് ക്ഷാമം ഉണ്ടായത് വിവാദമായിരുന്നു.