Headlines

ഇതാണോ പൊന്ന് വാങ്ങാനുള്ള സമയം? ഇന്നും വില കുത്തനെ ഇടിഞ്ഞു

തുടര്‍ച്ചയായ മൂന്നാം ദിനവും കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില. പവന് 760 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 95 രൂപയുടെ കുറവും ഇന്ന് രേഖപ്പെടുത്തി. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,08,720 രൂപയായി. ഗ്രാമിന് 13590 രൂപയും നല്‍കേണ്ടി വരും. (gold rate falls october 14, 2026)

രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് സ്വര്‍ണത്തിന് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപ കുറഞ്ഞിരുന്നു. തിങ്കളാഴ്ച രണ്ട് ഘട്ടങ്ങളിലായി സ്വര്‍ണത്തിന് ആകെ 1280 രൂപയാണ് കുറഞ്ഞത്. മൂന്ന് ദിവസം കൊണ്ട് 1700 രൂപയും കുറഞ്ഞു. യുഎസ് ഡോളര്‍ ശക്തിപ്രാപിക്കുന്നതും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തി നിര്‍ത്തുമെന്ന പ്രതീക്ഷകളും സ്വര്‍ണ്ണ വില കുറയാന്‍ കാരണമായിട്ടുണ്ട്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചലനങ്ങള്‍ കേരളത്തിലും പ്രതിഫലിക്കും. എന്നിരിക്കിലും ആഗോള വിപണിയില്‍ വില കൂടിയാല്‍ കേരളത്തിലും കൂടണമെന്നില്ല.