Headlines

സ്വര്‍ണം സ്റ്റെഡി, വിലയില്‍ മാറ്റമില്ല; ഇന്നത്തെ നിരക്കുകള്‍ അറിയാം

സംസ്ഥാനത്തെ സ്വര്‍ണവില വലിയ ചാഞ്ചാട്ടങ്ങള്‍ക്ക് ശേഷം ഇന്ന് സ്റ്റെഡിയായി തുടരുന്നു. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 1,09,680 രൂപയാണ് ഇന്നും നല്‍കേണ്ടത്. ഗ്രാമിന് 13,710 രൂപ എന്ന നിരക്കിലാണ് വില്‍പ്പന നടക്കുന്നത്. അതേസമയം വെള്ളിയുടെ വില 235 രൂപയായി തുടരുകയാണ്. (gold rate kerala october 08)

ഈ മാസത്തിന്റെ തുടക്കത്തില്‍ തന്നെ സ്വര്‍ണം വലിയ ചാഞ്ചാട്ട മോഡിലായിരുന്നു. ഒരു ദിവസം തന്നെ പല തവണ മാറ്റങ്ങളുണ്ടായതും കണ്ടു. ഒക്ടോബര്‍ ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 1,09,440 രൂപയായിരുന്നു വില. രണ്ടാം തിയതി ഉയര്‍ന്ന് 1,10,200 രൂപയായി. ഇതാണ് ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്. ഇതിന് ശേഷം ചെറിയ ചില ഉയര്‍ച്ച താഴ്ച്ചകളുണ്ടായെങ്കിലും വലിയ വര്‍ധനവൊന്നും രേഖപ്പെടുത്തപ്പെട്ടില്ല.രാജ്യാന്തര തലത്തിലും സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. ട്രോസ് ഔണ്‍സിവ് 4310 എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചലനങ്ങള്‍ കേരളത്തിലും പ്രതിഫലിക്കും. എന്നിരിക്കിലും ആഗോള വിപണിയില്‍ വില കൂടിയാല്‍ കേരളത്തിലും കൂടണമെന്നില്ല.