കളമശേരി ∙ വിവാഹിതയായ യുവതിയെ ഇടപ്പള്ളിയിലെ സ്വകാര്യ ലോഡ്ജിൽ എത്തിച്ച് മദ്യവും ലഹരി മരുന്നും നൽകി മയക്കിയ ശേഷം ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതികളായ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കാർത്തികപ്പള്ളി എരിക്കാവ് എസ്ആർ നിവാസിൽ ശ്രീരാജ് (30), തൃക്കാക്കര തേവയ്ക്കൽ കുതിരപ്പറമ്പിൽ ജിത്ത് മാർട്ടിൻ (27) എന്നിവരാണ് പിടിയിലായത് .വെള്ളിയാഴ്ചയായിരുന്നു സംഭവം. എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്പായുടെ ആവശ്യക്കാർക്ക് യുവതികളെ എത്തിച്ചു നൽകുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. കളമശേരി ഇൻസ്പെക്ടർ എ.എൽ. അഭിലാഷിന്റെ നേതൃത്വത്തിൽ എസ്ഐമാരായ രാം ലാൽ, വി.എസ്. ബിനു, സിപിഒമാരായ ലിബിൻ കുമാർ, സിജിൽ സുരേഷ്, അനീഷ് എന്നിവർ ചേർന്നാണ് ഇരുവരെയും പിടികൂടിയത്. കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണർ സി.കെ.ബിജോയ് ചന്ദ്രൻ അറിയിച്ചു.
കളമശ്ശേരിയിൽ വിവാഹിതയെ കൂട്ടബലാത്സംഗം ചെയ്തു; ക്രൂരത ലഹരി നൽകി മയക്കി, 2 പേർ അറസ്റ്റിൽ









