Headlines

ഗ്യാനേഷ് കുമാറിനെതിരായ പരാതിയിൽ കഴമ്പുണ്ടെന്ന് പ്രഥമ ദൃഷ്ട്യ ബോധ്യപ്പെട്ടു; മന്ത്രി രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാർ പിഡബ്ല്യൂഡി സെക്രട്ടറി ആയിരിക്കേ നടത്തിയ അഴിമതികളിൽ പരാതി ലഭിച്ചെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പരാതിയിൽ കഴമ്പുണ്ടെന്ന് പ്രഥമ ദൃഷ്ട്യ ബോധ്യപ്പെട്ടു. തുടർന്നാണ് വിജിലൻസ് അന്വേഷണത്തിനു നിർദ്ദേശം നൽകിയത്. മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷമാണ് നടപടിയെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. ലീ സീ ബീൻ നിരവധി പരാതികൾ ഉന്നയിച്ചു. രണ്ടു ആത്മഹത്യ കുറിപ്പുകൾ ഉണ്ടായിരുന്നു. ഒരു കുറിപ്പിൽ വ്യക്തമായി ഗ്യാനേഷ് കുമാറിനെ കുറിച്ച് പരാമർശിച്ചിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.

പരാതി സംബന്ധിച്ച് വിശദമായ വിജിലൻസ് അന്വേഷണം അനിവാര്യമാണെന്ന് ബോധ്യപ്പെട്ടു. വി എസ് അച്യുതാനന്ദൻ അധികാരത്തിൽ വന്ന ശേഷം കേസിനു ഫോളോ അപ്പ് ഉണ്ടായില്ലെന്ന് അദേഹം പറഞ്ഞു. പിന്നീട് ഗ്യാനേഷിനേ ട്രാൻസ്ഫർ ചെയ്തു. കെഎസ്ടിപി പദ്ധതിയിൽ അഴിമതി ഉണ്ടെന്നു നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നുവെന്ന് മന്ത്രി പറഞ്ഞു. കെഎസ്ടിപി പദ്ധതി മാത്രമല്ല പ്രശ്നം. ഒരു പ്രോജക്റ്റ് എഞ്ചിനീയർ അഴിമതി ആരോപിച്ചു ആത്മഹത്യ ചെയ്തു. ആ അഴിമതിയാണ് അന്വേഷിക്കുന്നതെന്ന് മന്ത്രി രമേശ്‌ ചെന്നിത്തല കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പ് കമ്മീഷൻ പദവിയിൽ ഇരിക്കുന്ന ആൾക്കെതിരെയുള്ള അന്വേഷണത്തിൽ നിയമപരിശോധന നടത്തിയിരുന്നു. അന്വേഷണത്തിനു നിയമ പ്രശ്നമില്ല. ചീഫ് ഇലക്ഷൻ കമ്മീഷൻ പദവി അന്വേഷണത്തിനു തടസ്സമില്ല എന്നു നിയമോപദേശം ലഭിച്ചു. തുടർന്നാണ് വിജിലൻസ് അന്വേഷണത്തിന് നിർദേശം നൽകുകയായിരുന്നു. അദ്ദേഹം മറ്റൊരു വകുപ്പിൽ സെക്രട്ടറി ആയിരുന്ന സമയത്തെ അഴിമതി ആണ് അന്വേഷിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല വ്യക്തമാക്കി.