തിരുവനന്തപുരം മംഗലപുരം പഞ്ചായത്ത് ഭരണം നിലനിര്‍ത്തി എല്‍ഡിഎഫ്. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്താണ് ഭരണം നിലനിര്‍ത്തിയത്. എല്‍ഡിഎഫിന്റെ രമ്യ തുളസി 139 വോട്ടുകള്‍ക്കാണ് വിജയിച്ചത്. നിലവില്‍ 206 വോട്ടുകള്‍ക്ക് യുഡിഎഫ് വിജയിച്ച വാര്‍ഡ് ആയിരുന്നു മുണ്ടയ്ക്കല്‍. കോണ്‍ഗ്രസിന്റെ എസ് ആര് കവിത രാജിവെച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
വാര്‍ഡ് തിരഞ്ഞെടുപ്പില്‍ നിര്‍ണായക ശ്രദ്ധാകേന്ദ്രമായിരുന്നു. 22 അംഗ പഞ്ചായത്തില്‍ യുഡിഎഫ്, എല്‍ഡിഎഫ്, ബിജെപി എന്നിവര്‍ക്ക് ഏഴ് വീതം അംഗങ്ങളുള്ള സാഹചര്യത്തിലാണ് ഉപതിരഞ്ഞെടുപ്പ്.







