Headlines

സ്‌പെയിന്‍-ഇംഗ്ലണ്ട് മത്സരത്തില്‍ ഇംഗ്ലണ്ടിന് വീണ രണ്ട് ഗോളുകളിലേക്കും വഴിയായത് സിറ്റി താരങ്ങളുടെ പിഴവ്

യുവേഫ നേഷന്‍സ് ലീഗില്‍ ഇംഗ്ലണ്ട്-സ്‌പെയിന്‍ മത്സരത്തില്‍ ഇംഗ്ലണ്ട് വഴങ്ങിയ രണ്ട് ഗോളുകള്‍ക്കും നിമിത്തമായത് മാഞ്ചസ്റ്റര്‍ സിറ്റി ഡിഫന്‍സ് താരങ്ങള്‍ വരുത്തിയ പിഴവ്. മത്സരം തുടങ്ങി രണ്ട് മിനിറ്റ് മാത്രം ആയപ്പോഴായിരുന്നു സ്‌പെയിന്‍ ആദ്യഗോള്‍ നേടിയത്. സ്വന്തം പകുതിയില്‍ പന്ത് ക്ലിയര്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മാര്‍ക് ഗയില്‍ നിന്നും പന്ത് യമാല്‍ കൈക്കലാക്കി സുന്ദരമായ വണ്‍ വണ്‍-ഓണ്‍ ഗോള്‍ നേടി.

സ്‌പെയിനിന് വേണ്ടി ബിയേന്ന നേടിയ മറ്റൊരു ഗോളിലേക്കും വഴിമരുന്നിട്ടത് മറ്റൊരു മാഞ്ചസ്റ്റര്‍ സിറ്റി കളിക്കാരനായിരുന്നു. ഒ’റെയിലിയുടെ മിസ് പാസ് നേരിട്ട് ഓല്‍മോക്ക് ലഭിക്കുന്നു. ഓല്‍മോ ഉടന്‍ ആ പന്ത് ബിയേന്നക്ക് നീട്ടുന്നു. കിടിലന്‍ ഷോട്ടിലൂടെ അദ്ദേഹം വലകുലുക്കുന്നു. സ്‌പെയിനിന്റെ വിജയത്തിന് പിന്നില്‍ ഈ രണ്ട് ഇംഗ്ലീഷ് താരങ്ങള്‍ക്കും ‘പങ്കുണ്ടെന്ന’ വേണമെങ്കില്‍ പറയാം. ഒപ്പം ഹാരികെയ്ന്‍ സ്‌പോട്ട് കിക്ക് മിസ് ആക്കിയതോടെ ലീഡ് ഉയര്‍ത്താനുള്ള ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച അവസരം കൂടിയായിരുന്നു നഷ്ടപ്പെടുത്തി കളഞ്ഞത്.

അതേ സമയം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പ്രമുഖ ടീം ആയ മാഞ്ചസ്റ്റര്‍ സിറ്റിയുടെ 115 സാമ്പത്തിക ചാര്‍ജുകളില്‍ 114 എണ്ണം സ്ഥിരീകരിച്ചതായി ഒരു ദിവസം മുമ്പ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അച്ചടക്ക നടപടികള്‍ എങ്ങനെയായിരിക്കുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഈ സംഭവം മാഞ്ചസ്റ്റര്‍ സിറ്റി താരങ്ങളെ അലട്ടുന്നുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളാണ് പ്രകടനം മോശമായതിന് പിന്നില്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ചൂണ്ടിക്കാട്ടുന്ന കാരണങ്ങളിലൊന്ന്.