ജില്ലയുടെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയില്‍ – കള്ളാടി ബദല്‍ തുരങ്ക പാത നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് പൊതുമരാമത്ത്- രജിസ്ട്രേഷന് വകുപ്പ് മന്ത്രി ജി. സുധാകരന് പറഞ്ഞു. മേലെ റിപ്പണ്‍ മുതല്‍ ചോലാടി വരെയുള്ള പാതയുടെ നിര്‍മ്മാണോദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബദല്‍ പാതയുടെ സര്‍വ്വേ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാവും. നിലവില്‍ 900 കോടി രൂപയാണ് പദ്ധതി്ക്കായി അനുവദിച്ചത്. സര്‍വ്വേ പൂര്‍ത്തിയാവുന്നതോടെ കൂടുതല്‍ തുക വകയിരുത്തുമെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ കെട്ടിടങ്ങള്‍, പാലങ്ങള്‍, റോഡുകള്‍ എന്നിവയുടെ പുനരുദ്ധാരണത്തിന് പുതിയ കാലത്തിന് അനുയോജ്യമായ പുതിയ മാതൃകയിലുള്ള നിര്‍മ്മാണ രീതികളാണ് വകുപ്പ് പിന്തുടരുന്നതെന്നു മന്ത്രി പറഞ്ഞു.
The Best Online Portal in Malayalam