കൊല്‍ക്കത്ത: ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തരവളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. 28 കാരിയായ ബ്രിസ്ടി മുഖര്‍ജിയെ രാംപൂര്‍ഹട്ടിലുള്ള കുസുംബ ഗ്രാമത്തിലെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇവര്‍ വിഷാദ രോഗത്തിന് ചികിത്സ തേടിയിരുന്നെന്നും ജോലി നഷ്ടമായത് മൂലം കടുത്ത മാനസിക പ്രയാസത്തിലായിരുന്നെന്നുമാണ് കുടുംബം പറയുന്നത്. അനധികൃത നിയമനമെന്ന് കണ്ടെത്തിയതോടെ സുപ്രീം കോടതി വിധി പ്രകാരം ബ്രിസ്ടി മുഖര്‍ജിക്ക് ഗവണ്മെന്റ് എയ്ഡഡ് സ്കൂളിലെ ജോലി നഷ്ടമായിരുന്നു







