Headlines

ശബരിമല യുവതീപ്രവേശം: വിധി ഒക്ടോബറിൽ, സൂചന നൽകി ചീഫ് ജസ്റ്റിസ്

 

ന്യൂഡൽഹി∙ ശബരിമലയിലെ യുവതീപ്രവേശം സംബന്ധിച്ച കേസിൽ വിധി ഒക്ടോബറിൽ ഉണ്ടായേക്കും. ഒൻപതംഗ ഭരണഘടനാ ബെഞ്ചാണ് കേസിൽ വാദം കേട്ടത്. ബോധ്ഗയ ക്ഷേത്രക്കേസ് പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഇതു സംബന്ധിച്ച് സൂചന നൽകിയത്.

 

ബോധ്ഗയ കേസ് ശബരിമല വിധിക്ക് ശേഷം പരിഗണിക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടപ്പോഴാണ് ശബരിമല കേസിലെ വിധി ഒക്ടോബർ ആദ്യ വാരം ഉണ്ടാകുമെന്നു ചീഫ് ജസ്റ്റിസ് അറിയിച്ചത്. ബോധ്ഗയ കേസ് ഒക്ടോബർ ആറിന് പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.ശബരിമല യുവതീപ്രവേശന വിഷയത്തിലെ വിധിയുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹർജി അഞ്ച് അംഗ ഭരണഘടന ബെഞ്ചാണ് പരിഗണിച്ചത്. ഈ ബെഞ്ച് തയാറാക്കിയ ചോദ്യങ്ങളിൽ ഒൻപത് അംഗ ബെഞ്ച് വാദം കേൾക്കുകയായിരുന്നു. ഒൻപത് അംഗ ബെഞ്ച് റഫറൻസിൽ നൽകുന്ന ഉത്തരങ്ങൾക്ക് അനുസരിച്ച് അഞ്ച് അംഗ ബെഞ്ച് വീണ്ടും പുനഃപരിശോധന ഹർജികളിൽ വാദം കേട്ട് വിധി പറയും.