അർജുൻ ആയങ്കി നിരവധി ക്രിമിനൽ കേസുകളിൽ പെട്ടയാൾ. ജാമ്യം ലഭിച്ചാൽ നിയമവ്യവസ്ഥയെ നിസ്സാരവൽക്കരിച്ച് കുറ്റകൃത്യം ആവർത്തിക്കുമെന്ന് റിപ്പോർട്ടിൽ. തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമം നടത്തും. ആയെങ്കിക്ക് ജാമ്യം ലഭിച്ചാൽ ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് പ്രചോദനമാകും.
ആഭ്യന്തര മന്ത്രിക്കെതിരെ പോസ്റ്റിട്ട മൊബൈൽ ഫോൺ കണ്ടെത്തേണ്ടതിനാൽ അർജുൻ ആയെങ്കിയെ കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്തേണ്ടതാണെന്നും റിമാന്റ് റിപ്പോർട്ടിൽ പരാമർശം. വളപട്ടണം സ്റ്റേഷനിൽ 9 കേസുകൾ. കരിപ്പൂർ, കണ്ണൂർ ടൗൺ സ്റ്റേഷനുകളിൽ രണ്ട് വീതം കേസുകൾ. കോട്ടയം, തൃശൂർ റയിൽവേ പോലീസ് സ്റ്റേഷനുകളിൽ ഓരോ കേസ് വീതം.മീനാക്ഷി പുരം, കോതമംഗലം, ഊന്നുകൽ സ്റ്റേഷനുകളിലും ആയങ്കിക്കെതിരെ കേസുകൾ ഉണ്ട്.
അര്‍ജുന്‍ ആയങ്കി റിമാന്‍ഡിലാണ് 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. ഉടന്‍ തലശ്ശേരി ജയിലിലേക്ക് മാറ്റും.പൊലീസിനെയും സർക്കാരിനെയും വെല്ലുവിളിച്ച് ഒളിവിൽ കഴിയുകയായിരുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ ഞായറാഴ്ച പുലർച്ചെയാണ് കണ്ണൂരിൽ നിന്ന് പിടികൂടിയത്. പുലർച്ചെ രണ്ടരയോടെ ഡിഐജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്തത്. അർജുൻ ആയങ്കിയെ ഓടിച്ചിട്ട് പിടികൂടിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
കണ്ണൂർ താളിക്കാവിലെ അഭിഭാഷക ദമ്പതികളുടെ അപ്പാർട്ട്മെൻ്റിലേക്ക് എത്തിയതായിരുന്നു അർജുൻ ആയങ്കി. വാറണ്ടില്ലാതെ അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്യാനാവില്ലെന്ന നിലപാടായിരുന്നു അഭിഭാഷക ദമ്പതികൾ സ്വീകരിച്ചത്. ഇതിനിടയിൽ അപ്പാർട്ട്മെൻ്റിൽ നിന്ന് പുറത്തേക്കിറങ്ങി രക്ഷപ്പെടാൻ ശ്രമിച്ച അർജുൻ ആയങ്കിയെ പൊലീസ് പിടികൂടുകയായിരുന്നു.








