Headlines

30 മീറ്റർ അകലെയായിരുന്ന കടൽ എങ്ങനെ ഇത്ര അടുത്തെത്തി?; പരീക്ഷണ കൃഷിയിടത്തെ നോട്ടമിട്ട് സംഹാര കടൽത്തിരകൾ

 

സംസ്ഥാനത്തിന്റെ കടലേറ്റ ഭൂപടത്തിലേക്കു പുതുചരിത്രമെഴുതി ആഗോളതാപനം? അറബിക്കടൽ തീരത്ത് സ്ഥിതിചെയ്യുന്ന കാസർകോട് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം (സിപിസിആർഐ) വക ബീച്ച് ബ്ലോക്ക് എന്നറിയപ്പെടുന്ന കൃഷിയിടത്തിലേക്കാണു കടൽ കയറി വരുന്നത്. കടലോരത്ത് എങ്ങനെ കൃഷി ഫലപ്രദമാക്കാം എന്ന ഗവേഷത്തിനായി സ്ഥാപിച്ച പരീക്ഷണതോട്ടത്തെ തന്നെയാണ് കടൽ നോട്ടമിട്ടിരിക്കുന്നത്.കടലുമായി ഒരു കി.മീ. അതിർത്തി പങ്കിടുന്ന കൃഷിയിടത്തിന്റെ 80 മീറ്ററോളം മതിൽ ഈ കാലവർഷക്കലിയിൽ കടലെടുത്തു കഴിഞ്ഞു. 30 മീറ്റർ മതിലിനെ ഏതുനിമിഷവും തിരകൾ നക്കിത്തുടയ്ക്കും. സമീപ റോഡിന്റെ ടാറും അപ്രത്യക്ഷമായി. ഏകദേശം 30 മീറ്റർ അകലെയാണ് കടലിന്റെ യഥാർഥ അതിരെങ്കിലും അടുത്തകാലത്ത് തിരയേറ്റമായും കള്ളക്കടൽ പ്രതിഭാസമായും കടൽ കരയിലേക്കു കയറി വരികയാണ്.കാർഷിക ഗവേഷണത്തിൽ രാജ്യത്തെ നയിക്കുന്ന ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ചിന്റെ ഭാഗമാണ് സിപിസിആർഐ.