Headlines

ജനജീവിതം വിശാലമായ പരിവർത്തനത്തിന് സാക്ഷ്യം വഹിച്ചു, അടിസ്ഥാന സൗകര്യങ്ങൾ വികസിച്ചു; ആർട്ടിക്കിൾ 370 ചരിത്രമായെന്ന് പ്രധാനമന്ത്രി

 

ഏഴ് വർഷങ്ങൾക്ക് മുമ്പ്, ഈ ദിവസം ആർട്ടിക്കിൾ 370 ചരിത്രമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീരിന്റെയും ലഡാക്കിന്റെയും യാത്രയിൽ ഒരു നിർണായക അധ്യായം അടയാളപ്പെടുത്തി. ജനജീവിതം വിശാലമായ പരിവർത്തനത്തിന് സാക്ഷ്യം വഹിച്ചു. അടിസ്ഥാന സൗകര്യങ്ങൾ വികസിച്ചു

 

 

വിദ്യാഭ്യാസം, ആരോഗ്യം,സംരംഭകത്വം, കായികം തുടങ്ങിയ മേഖലകളിലെ അവസരങ്ങൾ വളർന്നു. സ്ത്രീ ശാക്തീകരണം ഉണ്ടായി. ജമ്മു കശ്മീരിന്റെയും ലഡാക്കിന്റെയും പുരോഗതിയ്ക്ക് ആയുള്ള തങ്ങളുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നുവെന്നും മോദി വ്യക്തമാക്കി.

 

അതേസമയം വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സംരംഭകത്വം, കായികം എന്നിവയിൽ പുതിയ അവസരങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. പതിറ്റാണ്ടുകളായി നിരവധി ഭരണഘടനാ അവകാശങ്ങൾ നിഷേധിക്കപ്പെട്ടിരുന്ന പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളിലെ സ്ത്രീകളും ഇപ്പോൾ ഇന്ത്യൻ ഭരണഘടനയുടെ പൂർണ്ണമായ പ്രയോഗത്തിലൂടെ ശാക്തീകരിക്കപ്പെട്ടിരിക്കുന്നു”- മോദി കൂട്ടിച്ചേർത്തു.

 

ശ്യാമപ്രസാദ് മുഖർജിയുടെ 125-ാം ജന്മവാർഷികം രാജ്യം ആഘോഷിക്കുന്ന ഈ സാഹചര്യത്തിൽ ഈ വർഷത്തെ ജന്മദിനത്തിന് കൂടുതൽ പ്രാധാന്യമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദേശീയ ഐക്യത്തിനായുള്ള ഡോ. മുഖർജിയുടെ ആജീവനാന്ത പ്രതിബദ്ധത തലമുറകളെ പ്രചോദിപ്പിക്കുമെന്നും അദ്ദേഹം ഉയർത്തിപ്പിടിച്ച ദർശനം 2019 ഓഗസ്റ്റ് 5 ന് ചരിത്രപരമായ പൂർത്തീകരണം കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു.

 

ജമ്മു കശ്മീരിന്റെയും ലഡാക്കിന്റെയും വികസനത്തിനായുള്ള ഗവൺമെന്റിന്റെ അചഞ്ചലമായ പ്രതിബദ്ധത ആവർത്തിച്ച് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, വലിയ സ്വപ്നങ്ങൾ കാണാനും, അഭിലാഷങ്ങൾ സാക്ഷാത്കരിക്കാനും, വീക്ഷിത ഭാരതം എന്ന ദർശനത്തിന് സംഭാവന നൽകാനുമുള്ള അവസരം ഓരോ പൗരനും ഉണ്ടായിരിക്കണമെന്ന് പറഞ്ഞു.