കബഡി താരത്തിന്റെ ഭാര്യ ജീവനൊടുക്കി; 23കാരിയുടെ മൃതദേഹം കണ്ടെത്തിയത് മുറിയിൽ തൂങ്ങിയ നിലയിൽ

 

റോഹ്തക്∙ രാജ്യാന്തര കബഡി താരം ഷീലു ബലഹാരയുടെ ഭാര്യ മുസ്കാൻ (23) ജീവനൊടുക്കി. ഹരിയാനയിലെ റോഹ്തക് ജില്ലയിലാണ് സംഭവം. വീട്ടിലെ മുറിയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല. പൊലീസും ഫൊറൻസിക് സംഘവും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. റോഹ്തക്കിലെ മെഹാം സ്വദേശിനിയായ മുസ്കാൻ 2023 ഡിസംബറിലാണ് ഷീലുവിനെ വിവാഹം കഴിച്ചത്. കഴിഞ്ഞ വർഷം നവംബറിൽ ഇരുവർക്കും ഒരു മകൻ ജനിച്ചു. റിപ്പോർട്ടുകളനുസരിച്ച് ആത്മഹത്യ ചെയ്യുന്നതിന് ഒരു ദിവസം മുമ്പ് മുസ്കാൻ ഒരു പഞ്ചാബി ഗാനത്തിന് റീൽ തന്റെ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. ഭർത്താവിന്റേയും വീട്ടുകരുടേയും മാനസിക–ശാരീരിക സമ്മർദത്തെ തുടർന്ന് ഡെറാഡൂണിൽ ഒരു അധ്യാപിക ആത്മഹത്യ ചെയ്ത് ദിവസങ്ങൾ കഴിയും മുൻപാണ് മുസ്കാന്റെ മരണം.