Headlines

‘കേന്ദ്ര സർക്കാർ ഇല്ലാതാക്കിയത് ഇന്ത്യയുടെ യുവത്വത്തിന്റെ സ്വപ്നങ്ങളെ; മോദിക്കും അമിത് ഷായ്ക്കും കുറ്റബോധം’; കെസി വേണുഗോപാൽ

 

ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള പൊതുപരീക്ഷാ ഭേദഗതി ബില്ലിലെ ചർച്ചയ്ക്കിടെ ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ ആത്മഹത്യ കുറിപ്പ് വായിച്ച് കെ സി വേണുഗോപാൽ എംപി. ഇന്ത്യയുടെ യുവത്വത്തിന്റെ സ്വപ്നങ്ങളെയാണ് കേന്ദ്ര സർക്കാർ ഇല്ലാതാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കുറ്റബോധമുള്ളതിനാലാണ് അവർ ചർച്ച നടക്കുമ്പോൾ സഭയിൽ വരാത്തതെന്നും കെസി വേണുഗോപാൽ കുറ്റപ്പെടുത്തി.കേന്ദ്ര സർ‌ക്കാർ വിദ്യാഭ്യാസ മേഖലയെ മാത്രമല്ല പരാജയപ്പെടുത്തിയത്, വിദ്യാർഥികളുടെ ഭാവി കൂടിയാണ്. വിദ്യാർഥികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതാണ് മോദി സർക്കാർ നൽകുന്ന പ്രതിഫലം. രാജ്യത്ത് അടിയന്തിരാവസ്ഥയാണെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. മോദിയുടെ നെഞ്ചിന് 56 ഇഞ്ച് പോയിട്ട് 5 ഇഞ്ച് പോലും ഇല്ലെന്ന് കെസി വേണുഗോപാൽ വിമർശിച്ചു. കേന്ദ്ര ആഭ്യന്ത്ര മന്ത്രി സഭയിൽ വരണ‍മെന്നും അമിത് ഷാ മറുപടി പറയണമെന്നും അദേഹം ആവശ്യപ്പെട്ടു. പോലീസ് നടപടിക്കെതിരെ അമിത് നിക്ഷപക്ഷ അന്വേഷണം പ്രഖ്യാപിക്കണം. ഇതിൽ കുറഞ്ഞതൊന്നും കൊണ്ട് പ്രതിപക്ഷം തൃപ്തിപ്പെടില്ലെന്ന് കെസി വേണുഗോപാൽ പറഞ്ഞു.ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള പൊതുപരീക്ഷാ ഭേദഗതി ബില്ലിലെ ചർച്ചയ്ക്കിടെ ലോക്സഭയിൽ കേന്ദ്രസർക്കാരിനെതിരെ അതിരൂക്ഷവിമർശനവുമായി പ്രിയങ്കാ ഗാന്ധി എംപി രംഗത്തെത്തി. സാധാരണക്കാരായ കുട്ടികകളെ എന്തിന് ദ്രോഹിച്ചുവെന്നും അവർ തീവ്രവാദികളല്ലെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. പുതിയ വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി ബിൽക്കിസ് ബാനു കേസിലെ പ്രതികളെ അനുകൂലിച്ചുവെന്നും, അദ്ദേഹം സ്ത്രീകളെ അപമാനിച്ചുവെന്നുമുള്ള പ്രിയങ്കാ ഗാന്ധി യുടെ പരാമർശം ലോക്സഭയിൽ ബഹളത്തിനിടയാക്കി. പരാമർശത്തിനെതിരെ പ്രൾഹാദ് ജോഷി രംഗത്തെത്തിയതോടെ പരാമർശം രേഖകളിൽ നിന്ന് നീക്കുമെന്ന് സ്പീക്കർ ഓംബിർള വ്യക്തമാക്കി.