Headlines

പ്രധാനമന്ത്രിയെ അവഹേളിച്ചു; മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണിക്കെതിരെ കേസ്

 

കോഴിക്കോട് ∙ സിജെപി പ്രക്ഷോഭം നടക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സമൂഹമാധ്യമത്തിലൂടെ അവഹേളിച്ചെന്ന പരാതിയിൽ മേക്കപ്പ് ആർടിസ്റ്റ് ജാൻമണി ദാസിനെതിരെ കേസെടുത്തു. കോഴിക്കോട് സൈബർ ക്രൈം പൊലീസാണ് കേസെടുത്തത്. ബിഎൻഎസ് 192, 356 (2), കേരള പൊലീസ് ആക്ട് 120 (ഒ) വകുപ്പുമാണ് ചുമത്തിയത്. ബിജെപി നേതാവ് നവ്യ ഹരിദാസന്‍ നൽകിയ പരാതിയിലാണ് കേസ്. സമൂഹത്തിൽ ലഹള ഉണ്ടാക്കണമെന്നും സമാധാനം തകർക്കണമെന്നുമുള്ള ഉദ്ദേശ്യത്തോടെ പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തതായി എഫ്ഐആറിൽ പറയുന്നു. സംഭവത്തിൽ ജാൻമണി ക്ഷമ ചോദിച്ചിരുന്നു.