അസ്താന: എട്ട് മാസത്തെ ദൗത്യത്തിന് ശേഷം എക്സ്പെഡീഷൻ 74 സംഘങ്ങളുമായി സോയൂസ് എംഎസ്-28 പേടകം കസാഖിസ്ഥാനിൽ ഇറങ്ങി. അമേരിക്കൻ സഞ്ചാരിയായ ക്രിസ് വില്ല്യംസ് റഷ്യൻ സഞ്ചാരികളായ സെർജി കുദ്-സ്വേർകോവ്, സെർജി മിഖേവ് എന്നിവരാണ് ഭൂമിയിൽ തിരികെയെത്തിയിരിക്കുന്നത്. പാരച്യൂട്ട് വഴിയാണ് ലാൻഡിങ് നടന്നത്. എട്ടുമാസം ബഹിരാകാശത്ത് ചെലവഴിച്ച സംഘം മനുഷ്യശരീരം ബഹിരാകാശവുമായി എങ്ങനെയാണ് പൊരുത്തപ്പെടുന്ന എന്നും ആരോഗ്യ പ്രശ്നങ്ങൾക്ക് പുതിയ ചികിത്സ കണ്ടെത്താനുള്ള പരീക്ഷണങ്ങളും നടത്തി. ബഹിരാകാശ നിലയത്തിൻ്റെ അറ്റകുറ്റപ്പണികളും സംഘം നടത്തി.









