Headlines

MBBS വിദ്യാർഥിനികളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവം: സൈബർ പൊലീസ് പ്രതിയെ കണ്ടുപിടിക്കാൻ ഇടപെട്ടില്ലെന്ന് പരാതിക്കാരി

 

തിരുവനന്തപുരം മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർത്ഥിനികളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ ആറ് മാസം മുൻപേ പൊലീസിന് പരാതി നൽകിയിരുന്നുവെന്ന് വിദ്യാർഥിനി ട്വന്റിഫോറിനോട്. റെഡ്ഡിറ്റ് ,ഇൻസ്റ്റാഗ്രാം , ടെലഗ്രാം എന്നീ സൈറ്റുകൾ വഴിയാണ് പ്രതി അബേൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. സൈബർ പൊലീസ് പ്രതിയെ കണ്ടുപിടിക്കാൻ ഇടപെട്ടില്ലെന്ന് പരാതിക്കാരി ആരോപിച്ചു.

 

 

റെഡ് ഇറ്റ് ,ഇൻസ്റ്റാഗ്രാം, ടെലഗ്രാം എന്നീ സൈറ്റുകൾ വഴിയാണ് പ്രതി അബേൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. പെൺകുട്ടികളുടെ പേര് വിവരമടക്കം സോഷ്യൽ മീഡിയയിലൂടെ പ്രതി പ്രചരിപ്പിച്ചു. വളരെ മോശമായ രീതിയിലാണ് ദൃശ്യങ്ങൾ പ്രതി പ്രചരിപ്പിച്ചത്. വിദ്യാർത്ഥികളാണ് പ്രതിയെ തെളിവുകളോടെ പിടികൂടിയത്. അബേൽ മാതാവിന്റെയും സഹോദരിയുടെയും ചിത്രമടക്കം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു എന്നും പെൺകുട്ടി പറയുന്നു.അതിനിടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ പ്രതി ഏബലിനെതിരെ രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. അബേലിനെ ഉടൻ പൊലീസ് കസ്റ്റഡിയിലെടുത്തേക്കും. ആദ്യ കേസിൽ അബേലിന് ജാമ്യം ലഭിച്ചിരുന്നു. അബേലിനെതിരെ നിസ്സാരവകുപ്പുകൾ ആണ് ചുമത്തിയത് എന്ന് വിദ്യാർത്ഥികൾ ആരോപണമുന്നയിച്ചിരുന്നു. സീനിയർ വിദ്യാർഥികളുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ നിന്നെടുത്ത് ഇയാൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. ആറോളം വിദ്യാർഥികളാണ് ഇയാൾക്കെതിരെ പരാതി സമർപ്പിച്ചിരിക്കുന്നത്.