Headlines

കള്ളാടിയിലെ സാഹചര്യം പ്രതിപക്ഷ നേതാവ് കൃത്യമായി മനസിലാക്കിയിട്ടില്ല; ഞങ്ങള്‍ രക്ഷാദൗത്യത്തിലാണ്’; മറുപടിയുമായി എ പി അനില്‍കുമാര്‍

 

കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി റവന്യൂ മന്ത്രി എ പി അനില്‍കുമാര്‍. ചെയ്യുന്ന കാര്യങ്ങളില്‍ സര്‍ക്കാരിന് വ്യക്തതയുണ്ടെന്നും പ്രഥമ പരിഗണന രക്ഷാദൗത്യത്തിനെന്നും മന്ത്രി പറഞ്ഞു. മണ്ണിടിച്ചിലില്‍ കാണാതായ രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. വയനാട് ഉള്‍പ്പെടെ വടക്കന്‍ കേരളത്തിലെ അഞ്ച് ജില്ലകളില്‍ യെല്ലോ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

 

 

കള്ളാടിയില്‍ സര്‍ക്കാര്‍ എന്താണ് ചെയ്യുന്നതെന്ന് വ്യക്തമായി കാണാം. കള്ളാടിയിലെ സാഹചര്യം പ്രതിപക്ഷ നേതാവ് കൃത്യമായി മനസിലാക്കിയിട്ടില്ല.

ഞങ്ങള്‍ രക്ഷാദൗത്യത്തിലാണ് – മന്ത്രി വ്യക്തമാക്കി.

 

എന്‍ഡിആര്‍എഫിന്റെയും ഫയര്‍ഫോഴ്‌സിന്റെയും 30 അംഗ സംഘം ഇന്ന് പുഴയില്‍ തിരച്ചില്‍ തുടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ തുര്‍ക്കി ജീവന്‍ രക്ഷാസമിതി കൂടി തിരച്ചിലിനായി എത്തും. പുഴയില്‍ 30 അംഗ എന്‍ഡിആര്‍എഫ് സംഘം പരിശോധന നടത്തുന്നു. റോഡിന് ഇരുവശവും കൂടിക്കിടക്കുന്ന മണ്ണ് ചൂരല്‍ മലയിലേക്ക് കൊണ്ടുപോകും. മണ്ണ് മാറ്റാന്‍ ആകില്ലെന്നാണ് കൊങ്കണ്‍ റെയില്‍വേയുടെ നിലപാട്. വിദഗ്ധഭിപ്രായം തേടും. അതിന് ശേഷം മാത്രമായിരിക്കും സര്‍ക്കാര്‍ തീരുമാനം. മണ്ണ് മാറ്റിയാല്‍ കൂടുതല്‍ മണ്ണിടിച്ചില്‍ സാധ്യതയുണ്ടെന്നും ഇല്ലെന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകും. മണ്ണ് നീക്കം ചെയ്യാന്‍ ആകില്ലെന്ന് കൊങ്കണ്‍ റെയില്‍വേ സര്‍ക്കാരിനെ അറിയിച്ചിരുന്നു. വിദഗ്ധസമിതിയെ ഇന്ന് തന്നെ പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷ – മന്ത്രി വ്യക്തമാക്കി.