Headlines

ഗവര്‍ണര്‍ ഒപ്പിട്ടു; സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷണറായുള്ള ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം

 

സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷണറായുള്ള ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം. മന്ത്രിസഭയുടെ ശിപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി പി.എം നിയാസ് നിയമനത്തില്‍ വീണ്ടും ശക്തമായ എതിര്‍പ്പ് ഉന്നയിച്ചു.

 

 

നിയമനം പാര്‍ട്ടിയുടെ അടിവേര് ഇളക്കുന്നതെന്ന് പി എം നിയാസ് തുറന്നടിച്ചിരുന്നു. എന്നാല്‍ നിയമനത്തെ ന്യായീകരിച്ച് തദ്ദേശവകുപ്പ് മന്ത്രി കെ എം ഷാജി രംഗത്തെത്തി. പരിശോധിച്ച ശേഷമാണ് നിയമനമെന്നും മുഖ്യമന്ത്രിയല്ല, താനാണ് പേര് നിര്‍ദേശിച്ചതെന്നും കെഎം ഷാജി പ്രതികരിച്ചു. തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനും കെപിസിസിക്കും പി എം നിയാസ് കത്തയക്കുകയും ചെയ്തു.

 

സര്‍ക്കാര്‍ നിലപാട് മന്ത്രി കെ എം ഷാജി പറഞ്ഞതോടെ നിയാസ് നിലപാട് കടുപ്പിച്ചു. ഈ തീരുമാനം പാര്‍ട്ടിയുടെ അടിവേര് ഇളക്കുന്നതാണെന്ന് പി എം നിയാസ് തുറന്നടിച്ചു. പാര്‍ട്ടിയില്‍ ഇത്തരം രാഷ്ട്രീയ നിയമന കാര്യങ്ങള്‍ പോലും ചര്‍ച്ച ചെയ്യുന്നില്ല എന്നും ഈ നിയമനം പുന പരിശോധിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും അഡ്വ പി എം നിയാസ് പറഞ്ഞു.