Headlines

അർജന്റീന മുന്നിൽ(2-1); അൽതമാരിയിലൂടെ 55-ാം മിനിറ്റിൽ തിരിച്ചടിച്ച് ജോർദാൻ, മെസി ഗ്രൗണ്ടിലേക്ക്

 

അർജന്റീന ജോർദാൻ മത്സരം ആദ്യ പകുതി പിന്നിട്ടപ്പോൾ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് അർജന്റീന മുന്നിലായിരുന്നു. എന്നാൽ 55ആം മിനിറ്റിൽ ജോർദാന് വേണ്ടി മൂസ അൽതമാരി ഗോൾ നേടി. ജിയോവാനി ലോ സെൽസോയും ലൗട്ടാരോ മാർട്ടിനസുമാണ് അർജന്റീനയ്ക്കായി ഗോൾ നേടിയത്. 7-ാം മിനിറ്റിൽ അർജന്റീന വീണ്ടും ഗോൾ വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് ഫ്ലാഗ് ഉയർത്തി.മത്സരത്തിന്റെ 19-ാം മിനിറ്റിലും 31-ാം മിനിറ്റിലുമാണ് അർജന്റീനയുടെ ഗോളുകൾ നേടിയത്.

 

 

ജോർദാന്റെ ബോക്സിനകത്ത് അർജന്റീന നിരന്തരം സമ്മർദം ചെലുത്തിയെങ്കിലും പ്രതിരോധം മറികടക്കാനായില്ല. ആറാം മിനിറ്റിൽ അർജന്റീനയുടെ ജിയോവാനി ലോ സെൽകോ ജോർദാന്റെ ഗോൾ വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് ഫ്ലാഗ് ഉയർത്തുകയായിരുന്നു.

 

ജോർദാനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ മാറ്റങ്ങളോടെയാണ് അർജന്റീന ഇറങ്ങിയത്. മത്സരത്തിന്റെ ആദ്യ ഇലവണിൽ മെസ്സി ഇല്ല. അർജന്റീന ടീം അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടിയതിനാലാണ് ഗോൾ കീപ്പർ എമിലിയാനോമാർട്ടിനെസിനും ലൗട്ടാരോ മാർട്ടിനെസ്സും ഒഴികെയുള്ളവർക്ക് വിശ്രമം നൽകിയിരിക്കുന്നത്. ജോർദാൻ മത്സരത്തിൽ നിന്ന് മുൻപേ പുറത്തായതാണ്.