Headlines

‘മദ്യപിച്ച് പൊലീസുകാരനോടിച്ച വാഹനം അപകടത്തിൽപ്പെട്ടു’; പന്തുറ സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ

 

മദ്യപിച്ച് പൊലീസുകാരനോടിച്ച വാഹനം അപകടത്തിൽപ്പെട്ടു. തിരുവനന്തപുരം ചെറുകോടാണ് വാഹനാപകടം നടന്നത്. പന്തുറ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ അനൂപ് ആണ് മദ്യപിച്ച് വാഹനമോടിച്ചത്. അനൂപ് ഓടിച്ച വാഹനം മറ്റൊരു വാഹനത്തിൽ ഇടിക്കുകയായിരുന്നു.

 

 

അപകടത്തിൽ ഇരു വാഹനങ്ങളും ഭാഗികമായി തകർന്നു.അനൂപിനെ അരുവിക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനത്തിൽ ഉണ്ടായിരുന്നവരെ അനൂപ് ഭീഷണിപ്പെടുത്തുകയും അസഭ്യം പറഞ്ഞുവെന്നും പരാതി.