Headlines

അങ്കമാലി കിടങ്ങൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടി കൊന്നു

അങ്കമാലി കിടങ്ങൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ആനയിടഞ്ഞു. പാപ്പാനെ ചവിട്ടി കൊന്നു. കൊല്ലം സ്വദേശി വിഷ്ണുവാണ് മരിച്ചത്. മയ്യനാട് പാര്‍ത്ഥസാരഥി ആണ് ഇടഞ്ഞ ആന. രണ്ടാം പാപ്പാനും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ആനയെ തളക്കാനുള്ള ശ്രമം ആരംഭിച്ചു. ആര്‍ആര്‍ടി സംഘം ഉടന്‍ എത്തുമെന്നാണ് വിവരം.

സമീപത്തെ മറ്റൊരു ക്ഷേത്രത്തിലെ ഉത്സവത്തിനായി എത്തിച്ച ആനയാണ് ഇടഞ്ഞത്. രാവിലെയാണ് ആനയെ എത്തിച്ചത്. പിന്നാലെ ആന പരിഭ്രാന്തി സൃഷ്ടിക്കുകയായിരുന്നു. ആനയെ തളയ്ക്കാന്‍ പാപ്പാന്മാര്‍ ശ്രമിച്ചു. ഈ ഘട്ടത്തിലാണ് ആന പാപ്പാനെ ആക്രമിച്ചത്. മൃതദേഹം മാറ്റാനുള്‍പ്പടെ സാധിച്ചിട്ടില്ലെന്നാണ് വിവരം.