നാല്‍പത് ദിവസത്തിന് ശേഷം ആക്രമണ ശബ്ദങ്ങളില്ലാത്തതിന്റെ ആശ്വാസത്തിലാണ് ഗള്‍ഫ് രാജ്യങ്ങള്‍. ഇന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇറാന്റെ ആക്രമണമുണ്ടായില്ല. മേഖലയിലെ സുരക്ഷവര്‍ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു.
ഇന്നലെ ഉച്ചയ്ക്ക് ശേഷം യുഎഇയില്‍ അലര്‍ട്ട് നല്‍കിയിട്ടില്ല. ഇന്ന് യാതൊരു ആക്രമണമുണ്ടായിട്ടില്ലെന്ന് യുഎഇ പ്രതിരേധമന്ത്രാലയം വ്യക്തമാക്കി. അഞ്ഞൂറ്റി മുപ്പതോളം ബലിസ്റ്റിക് മിസൈലുകളും, രണ്ടായിരത്തിമുന്നൂറോളം ഡ്രോണുകളുമാണ് ഈ കാലയളവില്‍ യുഎഇ നേരിട്ടത്. നൂറ്റി തൊണ്ണൂറ്റിനാല് മിസൈലുകളും അഞ്ഞൂറ്റി പതിനഞ്ച് ഡ്രോണുകളും ചെറുത്തതായി ബഹ്‌റൈനും സ്ഥിരീകരിക്കുന്നു.
ഇന്നലെ ആക്രമണമുണ്ടായ കുവൈറ്റിലും ഇന്ന് സ്ഥിതി ശാന്തമാണ്. മേഖലയിലെ സുരക്ഷ വര്‍ധിപ്പിക്കലാണ് ഇനി പ്രധാനലക്ഷ്യമെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേശ്ടാവ് അന്‍വര്‍ ഗര്‍ഗാഷ് വ്യക്തമാക്കി. സ്ഥിരത ഉറപ്പാക്കുന്നതിനാണ് പരിഗണനയെന്നാണ് എക്‌സ് പോസ്റ്റ്.
ബഹ്‌റൈന്‍ വ്യോമപാത തുറക്കാനായതും ഗള്‍ഫ് മേഖയ്ക്ക് ഒന്നാകെ ആശ്വാസം പകരുന്നുണ്ട്. ഒരു ബില്യണ്‍ ദിര്‍ഹത്തിന്റെ പാക്കേജ് നടപ്പിലാക്കി സാമ്പത്തിക മേഖലയ്ക്ക് ഉണര്‍വ് നല്‍കാനാകുമെന്ന് പ്രതീക്ഷയിലാണ് യുഎഇ. പുതിയ നിക്ഷേപകരെ സ്വാധീനിക്കാനും ഉപ്പോഴുള്ളവരെ നിലനര്‍ത്താനും കഴിയുന്ന തരത്തില്‍ പ്രഖ്യാപനങ്ങളുണ്ടാകും. അതിനിടെ കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ അടുത്ത ദിവസം യുഎഇയിലെത്തുന്നുണ്ട്.







