Headlines

ഭൂമി തട്ടിപ്പ് പരാതിക്ക് പിന്നില്‍ കടകംപള്ളി സുരേന്ദ്രന്‍; ഡിജിപിക്ക് പരാതി നല്‍കി ഉണ്ണികൃഷ്ണന്‍ പോറ്റി

കടകംപ്പളി സുരേന്ദ്രനെതിരെ ശബരിമല സ്വര്‍ണക്കൊള്ളയിലെ പ്രതിയായ ഉണ്ണികൃഷ്ണന്‍പോറ്റിയുടെ പരാതി. ഭൂമി തട്ടിപ്പ് പരാതിക്ക് പിന്നില്‍ കടകംപള്ളി സുരേന്ദ്രനെന്ന് പോറ്റി. ഡിജിപിക്കാണ് ഉണ്ണികൃഷ്ണന്‍ പോറ്റി പരാതി നല്‍കിയത്. തന്നെ കുടുക്കാന്‍ ആണ് ശ്രമമെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞു.

ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ കഴക്കൂട്ടം സ്വദേശിയായ പ്രതിഭ എന്ന സ്ത്രീ പരാതി നല്‍കുന്നത്. ഈ പരാതി വ്യാജമാണെന്നും കടകംപള്ളി സുരേന്ദ്രനടക്കമുള്ള ആളുകള്‍ ചേര്‍ന്ന് നടത്തിയിട്ടുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും പരാതിയില്‍ പറയുന്നു.

ഈടായി വാങ്ങിയ ഭൂമി ഉണ്ണികൃഷ്ണന്‍ പോറ്റി മറിച്ച് വിറ്റെന്നായിരുന്നു പ്രതിഭ നല്‍കിയ പരാതിയില്‍ പറയുന്നത്. 2020ലാണ് സംഭവം. പരാതി ലഭിച്ചതിന് പിന്നാലെ ഭൂമി തട്ടിപ്പില്‍ എസ്‌ഐടി അന്വേഷണം ആരംഭിച്ചിരുന്നു. ഭൂമി വില കൊടുത്തു വാങ്ങിതാണെന്നും പരാതിയില്‍ പോറ്റി പറയുന്നു. തന്നെ കുടുക്കാന്‍ ആണ് ശ്രമമെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി ചൂണ്ടിക്കാട്ടുന്നു.