Headlines

‘ഇരുണ്ടകാലം ഓർമയുണ്ട്; രാഹുൽ ഗാന്ധിയുടെ ഗ്യാരണ്ടി പ്രഖ്യാപനങ്ങൾ കേരളം മുഖവിലക്കെടുക്കില്ല’; മന്ത്രി പി രാ‌ജീവ്

രാഹുൽ ഗാന്ധിയുടെ ഗ്യാരണ്ടി പ്രഖ്യാപനങ്ങൾ കേരളം മുഖവിലക്കെടുക്കില്ലെന്ന് മന്ത്രി പി രാജീവ്. സർക്കാരിന്റെ വികസന വിസ്മയം കണ്ടു അന്ധത ബാധിച്ചാണ് ഇതൊക്കെ പറയുന്നതെന്നും മന്ത്രി പി രാജീവ് പറഞ്ഞു. രാഹുൽ ഗാന്ധിയുടെ സിജെപി ആരോപണവുമായി ബന്ധപ്പെട്ട ചോദ്യത്തിന് കെജ്രിവാളിനെ ജയിലിൽ അടയ്ക്കാൻ ബിജെപിയുടെ ചട്ടുകമായ ആളാണ് രാഹുൽ എന്നായിരുന്നു മന്ത്രി പി രാജീവിന്റെ പ്രതികരണം.

കെഎസ്ആർടിസിയെ ഇല്ലാതാക്കാൻ ശ്രമിച്ചവരുടെ വാഗ്ദാനങ്ങളിൽ ജനം വീഴില്ലെന്ന് മന്ത്രി പറഞ്ഞു. കെജ്രിവാളിനെ ജയിലിൽ അടയ്ക്കാൻ ബിജെപിയുടെ ചട്ടുകമായ ആളാണ് രാഹുൽ ഗാന്ധിയെന്ന് മന്ത്രി കുറ്റപ്പെടുത്തി. രാഹുൽഗാന്ധി ബിജെപി ഏജന്റ് ആണെന്നും അദേഹം വിമർശിച്ചു. കർണാടകയിലും തെലങ്കാനയിലും നടക്കുന്നത് ബിജെപിയുടേതു പോലെയുള്ള ന്യൂനപക്ഷ വേട്ടയാണെന്ന് മന്ത്രി ആരോപിച്ചു.നടൻ മമ്മൂട്ടിക്ക് എതിരായ സൈബർ ആക്രമണത്തിലും മന്ത്രി പ്രതികരിച്ചു. സൈബർ ആക്രമണത്തെ മന്ത്രി പി രാജീവ് തള്ളി. ആരെങ്കിലും എവിടെയെങ്കിലും നിന്ന് പറയുന്നതല്ല പ്രധാനം. തിരക്കുകൾക്കിടയിലും മമ്മൂട്ടി അവിടെയെത്തി എന്നതാണ് കാണേണ്ടത്. മമ്മൂട്ടി എത്തിയതോടെ പദ്ധതിയെക്കുറിച്ച് കൂടുതൽ ലോകമറിഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.