Headlines

ദീദി Vs ദാദ പോരിന്റെ ക്ലൈമാക്‌സ് ഇന്ന്; ബംഗാളില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

പശ്ചിമബംഗാളില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 142 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. മുഖ്യമന്ത്രി മമതാ ബാനര്‍ജി കൊല്‍ക്കത്തയിലെ ഭവാനിപൂരില്‍ നിന്ന് ജനവിധി തേടുകയാണ്. പ്രചാരണ കാലത്ത് കണ്ട അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ്. (west Bengal votes in final phase today) 40,000 ബൂത്തുകളില്‍ 12,000 ബൂത്തുകള്‍ പ്രശ്‌ന ബാധിതമെന്ന് കണ്ടെത്തിയിട്ടുണ്ട്. രണ്ടര ലക്ഷം കേന്ദ്രസേന ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി നിയോഗിച്ചു. എട്ടു ജില്ലകളില്‍ എന്‍ഐഎ സംഘവും ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രശ്‌നക്കാരെന്ന് ചൂണ്ടിക്കാട്ടി 2500 ഓളം പേരെ…

Read More

ഇറാനെതിരെ കൂടുതല്‍ ഉപരോധവുമായി അമേരിക്ക; 35 സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ ഉപരോധം ഏര്‍പ്പെടുത്തി

തെഹ്‌റാന്‍: ഇറാനെതിരെ കൂടുതല്‍ ഉപരോധവുമായി അമേരിക്ക. ഇറാന്റെ ഷാഡോ ബാങ്കിങ്ങ് സംവിധാനത്തിന് കീഴിലുള്ള 35 സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെയാണ് ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇറാനുമായി ഇടപാട് നടത്തുന്ന രാജ്യങ്ങള്‍ക്കും അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പരമാവധി സമ്മര്‍ദങ്ങളിലൂടെ ഇറാനെ കരാറിലേക്ക് കൊണ്ടുവരാനാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കം. എന്നാല്‍ മോശം കരാറിനായി ധൃതി കാണിക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി. അമേരിക്കയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതാവും കരാറെന്നാണ് അമേരിക്കയുടെ അഭിപ്രായം.അതേസമയം ഹോര്‍മുസ് തുറക്കാന്‍ മുന്‍ഗണന നല്‍കണമെന്ന ഇറാന്റെ നിര്‍ദേശം ട്രംപ് ഭരണകൂടം തള്ളിയെന്ന റിപ്പോര്‍ട്ടുകളും…

Read More

കുളിരേകാന്‍ വേനല്‍മഴ സജീവമാകുന്നു; ആഴ്ചകളായി നിലനിന്ന ഉയര്‍ന്ന താപനില മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു; കൊടുംചൂടിന് ശമനമാകുന്നു

സംസ്ഥാനത്ത് കൊടും ചൂടിന് ശമനമാകുന്നു. ആഴ്ചകളായി വിവിധ ജില്ലകളില്‍ നിലനിന്നിരുന്ന ഉയര്‍ന്ന താപനില മുന്നറിയിപ്പുകള്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പിന്‍വലിച്ചു. വേനല്‍ മഴ സജീവമായതും ആന്ധ്രായ്ക്കും കര്‍ണാടയ്ക്ക് മുകളില്‍ സ്ഥിതി ചെയ്യുന്ന പ്രതി ചക്രവാതത്തിന്റെ സ്വാധീനം കുറയുന്നതുമാണ് ചൂട് കുറയാന്‍ കാരണമെന്നാണ് നിഗമനം. (high temperature warnings have been withdrawn in kerala) സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ്…

Read More