Headlines

ജ്ഞാനസഭയിൽ പങ്കെടുക്കുവാൻ മോഹൻ ഭാഗവത് കേരളത്തിൽ; വിസിമാരും പരിപാടിയുടെ ഭാഗമാകും

ജ്ഞാനസഭയിൽ പങ്കെടുക്കുവാൻ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് എറണാകുളത്ത്.സംസ്ഥാനത്തെ സർവകലാശാലകളുടെ വൈസ് ചാൻസിലർമാർ പരിപാടിയുടെ ഭാഗമാകും. കണ്ണൂർ, കാലിക്കറ്റ്, കുഫോസ്, തിരുവനന്തപുരം, സെൻട്രൽ എന്നീ യൂണിവേഴ്സിറ്റികളുടെ വിസിമാരാണ് ജ്ഞാനസഭയ്ക്ക് എത്തുന്നത്. ഇരുപത്തിയെട്ടാം തീയതി വരെയാണ് ജ്ഞാനസഭ. സമാപനത്തോടനുബന്ധിച്ച് മോഹൻ ഭാഗവതിന്റെ പ്രഭാഷണം ഉണ്ടാകും. സംഘപരിവാർ സംഘടനയായ ശിക്ഷാ സംസ്കൃതി ഉത്ഥാൻ നിയാസിന്റെ നേതൃത്വത്തിലാണ് ജ്ഞാനസഭാ സംഘടിപ്പിച്ചിരിക്കുന്നത്. സർവകലാശാല വിഷയത്തിൽ സംസ്ഥാന സർക്കാരുമായി ഇടഞ്ഞുനിൽക്കുന്ന ഗവർണർ രാജേന്ദ്ര അർലെക്കറും പരിപാടിയിൽ പങ്കെടുക്കും.ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ…

Read More

കാൽവഴുതി കൊക്കയിൽ വീണ് എറണാകുളം സ്വദേശി മരിച്ചു; സംഭവം വാഗമൺ റോഡിൽ

ഇടുക്കി വാഗമൺ റോഡിൽ വിനോദ സഞ്ചാരി കൊക്കയിൽ വീണു മരിച്ചു. എറണാകുളം സ്വദേശി തോബിയാസാണ് മരിച്ചത്.വാഗമൺ റോഡിലെ ചാത്തൻപാറയിൽ ഇറങ്ങുന്നതിനിടെ കാൽ വഴുതി കൊക്കയിൽ വീഴുകയായിരുന്നു. സുഹൃത്തുക്കൾ വിവരം അറിയിച്ചതിനെ തുടർന്ന് മൂലമറ്റം, തൊടുപുഴ ഫയര്‍‌സ്റ്റേഷനുകളിൽ നിന്നും ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തുകയായിരുന്നു. കോടമഞ്ഞായതിനാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമായിരുന്നു. ഏറെ പണിപ്പെട്ടാണ് മൃതദേഹം പുറത്തെടുത്തത്. നിലവില്‍ മൃതദേഹം ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Read More

ചരിത്രം കുറിച്ച് ഇന്ത്യ; വനിതാ ചെസ് ലോകകപ്പ് ഫൈനലിൽ കൊനേരു ഹംപിയും ദിവ്യാ ദേശ്മുഖും

ഇന്ത്യൻ ചെസ്സ് ലോകത്തിന് അഭിമാനകരമായ നിമിഷം സമ്മാനിച്ച് FIDE വനിതാ ലോകകപ്പ് 2025-ന്റെ ഫൈനലിൽ ഇന്ത്യൻ താരങ്ങളായ കൊനേരു ഹംപിയും ദിവ്യാ ദേശ്മുഖും ഏറ്റുമുട്ടും. ഇത് ഇന്ത്യൻ ചെസ്സ് ചരിത്രത്തിലെ ഒരു സുവർണ്ണ അധ്യായമാണ്. ഫൈനൽ വിജയി ആര് തന്നെയായാലും വനിതാ ലോകകപ്പ് കിരീടം ഇന്ത്യയിലേക്ക് എത്തുമെന്ന ആവേശത്തിലാണ് ഇന്ത്യൻ ചെസ്സ് പ്രേമികൾ. ജോർജിയയിലെ ബാത്തുമിയിൽ നടന്ന സെമിഫൈനലിൽ ചൈനയുടെ ലീ ടിങ്ജിയെ അവിശ്വസനീയമായ പോരാട്ടത്തിലൂടെ പരാജയപ്പെടുത്തിയാണ് കൊനേരു ഹംപി ഫൈനലിൽ പ്രവേശിച്ചത്. ലീ ടിങ്ജിയുമായുള്ള ഹംപിയുടെ…

Read More

സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ആറ് ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ബാക്കി എല്ലാ ജില്ലകളിലും യെല്ലോ മുന്നറിയിപ്പും നിലവിലുണ്ട്. ഇടുക്കി, എറണാകുളം ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. മധ്യ തെക്കൻ കേരളത്തിലാണ് മഴ ശക്തി പ്രാപിക്കുക.ബംഗാൾ കടലിൽ ന്യൂനമർദ്ദം ശക്തി പ്രാപിച്ചതും അറബിക്കടലിലെ ന്യൂനമർദ്ദ പാത്തിയും കാലവർഷത്തെ സ്വാധീനിക്കുമെന്നും സൂചനയുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ്…

Read More