നീറ്റ് യുജി പുനഃപരീക്ഷയിൽ ആൾമാറാട്ടം; ബിഹാറിൽ 9 പേർ കസ്റ്റഡിയിൽ
നീറ്റ് യുജി പുനഃ പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ 9 പേർ കസ്റ്റഡിയിൽ. ബിഹാറിലെ ലഖിസരായ് ജില്ലയിൽ ആണ് സംഭവം. ബയോമെട്രിക് ഓപ്പറേറ്റർമാരും ഇടനിലക്കാരും ഉൾപ്പെടെ പിന്നിൽ വൻ റാക്കറ്റെന്നാണ് സംശയം.ഓപ്പറേറ്റർമാർ ഉൾപ്പടെയുള്ളവരെ പൊലീസ് ചോദ്യം ചെയ്യും. പ്രാഥമിക ചോദ്യം ചെയ്യൽ പൂർത്തിയായതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തുവരികയുള്ളൂ. കർശനമായ സുരക്ഷാ ക്രമീകരണങ്ങളിലാണ് ബീഹാറിൽ ഉടനീളം നീറ്റ്-യുജി പുനഃപരീക്ഷ നടത്തിയത്. അതേസമയം, ഇന്നലെ നടത്തിയ നീറ്റ് യു ജി പുനഃപരീക്ഷ വിജയകരം എന്ന്…
