Headlines

വട്ടിയൂർക്കാവിലെ BJP-CPIM സംഘർഷം; ബിജെപി കൗൺസിലർമാർ ഉൾപ്പടെയുള്ളവർക്കെതിരെ കേസ്

തിരുവനന്തപുരം വട്ടിയൂർക്കാവിലെ ബിജെപി-സിപിഐഎം സംഘർഷത്തിൽ ബിജെപി കൗൺസിലർമാർക്കെതിരെ ഉൾപ്പടെ കേസെടുത്ത് പൊലീസ്. സംഘർഷവുമായി ബന്ധപ്പെട്ടു പൊലീസിനെ ആക്രമിച്ചതിനാണ് കേസ്. സ്വമേധയാ എടുത്ത കേസിൽ ബിജെപി പ്രവർത്തകർ ഉൾപ്പടെ 15 ഓളം പേരും കണ്ടാലറിയാവുന്ന 40 സിപിഐഎം പ്രവർത്തകരും പ്രതികളാണ്. രണ്ട് കേസുകളാണ് വട്ടിയൂർക്കാവ് പൊലീസ് രജിസ്റ്റർ ചെയ്തത്. ആയുധം ഉപയോഗിച്ച് പൊലീസിനെ ആക്രമിച്ചെന്നാണ് എഫ്ഐആർ. ബിജെപി പ്രവർത്തകരിൽ ഒരാൾ വട്ടിയൂർക്കാവ് സി ഐ യെ മർദിച്ചു. സിപിഐഎം പ്രവർത്തകൻ സീനിയർ സിവിൽ പൊലിസ് ഓഫീസർ ദീപുവിന്റെ തലയിൽ…

Read More

ഇറാൻ കപ്പലിനെ ആക്രമിച്ച് യുഎസ്: ഉടനടി തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ്

അമേരിക്കൻ ഉപരോധം മറികടക്കാൻ ശ്രമിച്ച ഇറാൻ കപ്പലിനെ ആക്രമിച്ചെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തൗസ്‌ക എന്ന ഇറാനിയൻ കപ്പൽ യു എസ് നേവിയുടെ കസ്റ്റഡിയിലെന്നും ട്രംപ്. കപ്പൽ പിടിച്ചെടുത്ത അമേരിക്കയുടെ നടപടി കടൽക്കൊള്ളയെന്ന് ഇറാൻ സൈന്യം. കപ്പൽ ആക്രമണത്തിനെതിരെ ഉടനടി തിരിച്ചടിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. അതിനിടെ ഇറാൻ -അമേരിക്ക രണ്ടാം ഘട്ട ചർച്ചയിൽ അനിശ്ചിതത്വം തുടരുകയാണ്. യു എസ് നാവിക സേനയുടെ മുന്നറിയിപ്പ് കപ്പൽ അവഗണിച്ചെന്ന് ട്രംപ് പറഞ്ഞു. ചൈനയിൽ നിന്നും ഇറാനിലേക്ക് വരികയായിരുന്നു കപ്പലിന്…

Read More

അമേരിക്കയിലെ ലുയിസിയാനയിൽ വെടിവെയ്പ്പ്: എട്ട് കുട്ടികൾ കൊല്ലപ്പെട്ടു

അമേരിക്കയിലെ ലുസിയാനയിൽ വെടിവെപ്പ്. എട്ട് കുട്ടികൾ കൊല്ലപ്പെട്ടു. അക്രമിയെ പൊലീസ് വെടിവെച്ച് വീഴ്ത്തി. വീട്ടിലുണ്ടായ തർക്കത്തിനിടയിലാണ് അക്രമി വെടിയുതിർത്തത്. കൊല്ലപ്പെട്ടവരിൽ 7 പേരും അക്രമിയുടെ കുട്ടികളാണ്. ഒരു വയസുമുതൽ 12 വയസുവരെ പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. രണ്ട് സ്ത്രീകൾക്കും വെടിയേറ്റു. 31കാരനാണ് ആക്രമണം നടത്തിയത്. മൂന്നോളം വീടുകളിലാണ് അക്രമി വെടിവയ്പ്പ് നടത്തിയത്. മുൻ അമേരിക്കൻ സൈനികനാണ് ആക്രമണം നടത്തിയതെന്നും റിപ്പോർട്ടുകളുണ്ട്. തലയ്ക്ക് വെടിയേറ്റ് രണ്ട് സ്ത്രീകൾ അതീവ ഗുരുതരാവസ്ഥയിലാണ്. പത്ത് പേർക്കാണ് വെടിയേറ്റത്. 2024 ജനുവരിയ്ക്ക് ശേഷം…

Read More