Headlines

‘പ്രിയദർശിനി’ നടപ്പാക്കിയതോടെ ഓർഡിനറി ബസുകളിൽ ചില്ലറ കിട്ടാതായി; കെഎസ്ആർടിസിയിൽ ചില്ലറ ക്ഷാമം

കോട്ടയം ∙ ‌യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, കെഎസ്ആർടിസിയിൽ കയറുമ്പോൾ ചില്ലറ കരുതുക. ഓർഡിനറി ബസുകളിൽ ചില്ലറ ക്ഷാമം രൂക്ഷമായതോടെ വലയുകയാണ് കെഎസ്ആർടിസി. സ്ത്രീ സൗജന്യയാത്ര പദ്ധതി ‘പ്രിയദർശിനി’ നടപ്പാക്കിയതോടെയാണ് ജില്ലയിലെ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ ചില്ലറ കിട്ടാതായതെന്നാണ് കെഎസ്ആർടിസി അധികൃതരുടെ വിശദീകരണം. പുരുഷ യാത്രക്കാർ 50, 100, 200, 500 രൂപ നോട്ടുകളാണ് കൂടുതലും നൽകുന്നതെന്നും അധികൃതർ പറയുന്നു. യാത്രക്കാരുടെ കൈവശത്ത് നിന്ന് ചില്ലറ ശേഖരമുണ്ടെങ്കിൽ ചോദിച്ച് വാങ്ങുകയാണ് കണ്ടക്ടർമാർ. മുൻപ് ഓർഡിനറി ബസുകളിലെ ചില്ലറ ഫാസ്റ്റ് പാസഞ്ചറുകൾക്ക്…

Read More

മൂന്ന് വർഷമായി അമേരിക്കൻ യുവതി ഇന്ത്യയുടെ മരുമകൾ; റീൽസ് നിറയെ ഇന്ത്യൻ പാചകവും ജീവിതവും

പട്ന ∙ ഇന്ത്യൻ യുവാക്കൾ അമേരിക്കയിൽ കുടിയേറാൻ ശ്രമിക്കുമ്പോൾ അവിടെനിന്നും വിവാഹം ചെയ്തു കുടുംബിനിയായി ഇന്ത്യയിലെ ഒരു ഗ്രാമത്തിൽ കഴിയുകയാണ് ജോർജിയയിലെ അറ്റ്ലാന്റയിൽ വളർന്ന ഹോപ്. ബിഹാറിൽ ഭർത്താവിനും മകനുമൊപ്പം താമസിക്കുന്ന ഹോപ് സിങ് 2023 ലാണ് ബിഹാറിയായ അഭിശേഖ് സിങ്ങിനെ വിവാഹം ചെയ്തത്. വിവാഹത്തിനു ശേഷമാണ് 2025 ഒക്ടോബറിൽ ഹോപ് ആദ്യമായി ഇന്ത്യയിൽ എത്തിയത്. കഴിഞ്ഞ ആറ് മാസമായി ബിഹാറിലെ വീട്ടിൽ ഹോപ് കുടുംബത്തിനൊപ്പം സ്ഥിരതാമസമാണ്. അതേസമയം ഇന്ത്യയിലെ തന്റെ ജീവിതം ഹോപ് ഇൻസ്റ്റഗ്രാമിൽ ദിവസവും…

Read More

മമതയ്ക്ക് തിരിച്ചടി; തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ചു

ന്യൂഡൽഹി ∙ തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നവും പേരും ഇനിയൊരു തീരുമാനം വരുന്നതുവരെ വിലക്കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിക്ക് വലിയ തിരിച്ചടിയാണ് ഈ തീരുമാനം. മമത ബാനർജിയും വിമത വിഭാഗവും തമ്മിൽ പേരിനും ചിഹ്നത്തിനും വേണ്ടി വാദം ഉന്നയിച്ചതോടെയാണ് തിര‍ഞ്ഞെടുപ്പ് കമ്മിഷൻ ഈ നിലപാട് സ്വീകരിച്ചത്. അന്തിമ തീരുമാനം പുറപ്പെടുവിക്കുന്നതുവരെ ഇരു പക്ഷവും നിലവിലെ പേരോ ചിഹ്നമോ ഉപയോഗിക്കരുതെന്നാണ് വിലക്കിയിട്ടുള്ളത്. ബംഗാളിൽ രൂപീകരണം മുതൽ പാർട്ടിയെ നയിക്കുന്ന മമതയ്ക്ക് വലിയ തിരിച്ചടിയാണ്…

Read More

ഭീതിപരത്തി സ്ത്രീകളെ തിരഞ്ഞുപിടിച്ചു കൊല്ലുന്ന ‘സീരിയൽ കില്ലർ’; നട്ടംതിരിഞ്ഞ് ജൊഹാനസ്ബർഗ് പൊലീസ്

ജൊഹാനസ്ബർഗ്∙ ദക്ഷിണാഫ്രിക്കയിലെ പ്രമുഖ നഗരമായ ജൊഹാനസ്ബർഗിൽ സ്ത്രീകളെ തിരഞ്ഞുപിടിച്ചു കൊല്ലുന്ന ‘സീരിയൽ കില്ലർ’ ഭീതി വിതയ്ക്കുന്നു. 2 മാസത്തിനിടയിൽ 9 സ്ത്രീകളാണ് പരമ്പര കുറ്റവാളിയെന്നു കരുതുന്നയാളുടെ ഇരയായത്. ഒരാൾ തന്നെയാണോ കൊലപാതകിയെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നതെങ്കിലും കൊലപാതകത്തിലെ സമാനതകൾ അതിലേക്കാണു വിരൽചൂണ്ടുന്നത്. കുറ്റവാളികളെ കണ്ടെത്താനാകാതെ പൊലീസ് നട്ടംതിരിയുമ്പോൾ നഗരം ഭീതിയിലാണ്. എകുർഹുലേനി മുനിസിപ്പാലിറ്റി മേഖലയിലാണ് കഴിഞ്ഞ ജൂലൈക്കു ശേഷം 8 സ്ത്രീകളുടെ മൃതദേഹം കണ്ടെത്തിയത്. 9–ാമത്തെ സ്ത്രീയുടെ മൃതദേഹം വ്യാഴാഴ്ച രാവിലെ ഡോൺ പാർക്കിനു സമീപം…

Read More

മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് കാണാതായ ആൾ മലരിക്കലിൽ; പുലർച്ചെ 4 മണിക്കെത്തി, വള്ളത്തിൽ തനിച്ച് യാത്ര ചെയ്തു

തൃശൂർ ∙ മാനസികാരോഗ്യ കേന്ദ്രത്തിൽനിന്നു കാണാതായ ആളെ കുമരകം മലരിക്കലിൽ ആമ്പൽപ്പാടത്തെ യാത്രയ്ക്കിടെ കണ്ടത്തി. തൃശൂർ സ്വദേശിയാണ് ഇദ്ദേഹം. ഇന്നലെ പുലർച്ചെ 4നാണ് മലരിക്കലിലെത്തിയത്. പാടശേഖരത്തിനു സമീപത്തുനിന്ന് ഇദ്ദേഹം വള്ളത്തിൽ തനിച്ച് ആമ്പൽപ്പാടത്തേക്കു യാത്രതുടങ്ങി. മലരിക്കൽ സ്വദേശി സുജിത്തിന്റേതായിരുന്നു വള്ളം. രാവിലെ സുജിത്ത് എത്തിയപ്പോൾ വള്ളം കാണാനില്ലായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് ആമ്പൽപ്പാടത്തുനിന്നു കണ്ടെത്തിയത്. മറ്റു വള്ളക്കാരുമായി സുജിത്ത് പാടത്ത് എത്തിയെങ്കിലും വള്ളം കരയ്ക്ക് അടുപ്പിക്കാൻ സമ്മതിച്ചില്ല. തുടർന്നു പൊലീസ് എത്തി ഇദ്ദേഹത്തെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കരയ്ക്ക്…

Read More

വീട്ടില്‍ നിന്ന് മദ്യം പിടികൂടിയ കേസ്: ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

വയനാട്: വീട്ടില്‍ നിന്ന് വന്‍തോതില്‍ വിദേശമദ്യവും ഇന്ത്യന്‍ നിര്‍മ്മിത മദ്യവും പിടികൂടിയ കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ടി.വി മാനേജിങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. സുല്‍ത്താന്‍ ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. ഇന്നലെ 14 ദിവസത്തേക്കാണ് ആന്റോ അഗസ്റ്റിനെ റിമാന്‍ഡ് ചെയ്തത്. കൊച്ചിയിലെ റിപ്പോര്‍ട്ടര്‍ ടി.വി ആസ്ഥാനത്തെത്തി വയനാട്ടില്‍ നിന്നുള്ള എക്‌സൈസ് സംഘമാണ് ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്തത്. അബ്കാരി ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്….

Read More