Headlines

പൊതുവിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ചു; 40,906 കുട്ടികള്‍ പുതിയതായി എത്തിയെന്ന് വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ആറാം പ്രവൃത്തി ദിനത്തിലെ വിദ്യാര്‍ഥികളുടെ തലയെണ്ണല്‍ വിവരങ്ങള്‍ പുറത്തുവിട്ട് വിദ്യാഭ്യാസ വകുപ്പ്, രണ്ട് മുതല്‍ പത്ത് വരെ ക്ലാസുകളില്‍ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍, എയിഡഡ് സ്‌കൂള്‍ കുട്ടികളുടെ ആകെ എണ്ണം 28,87,607 ആണെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.2025-26 വര്‍ഷത്തില്‍ എന്റോള്‍ ചെയ്ത കുട്ടികളുടെ എണ്ണം 29,27,513 എന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അധികമായി 40,906 കുട്ടികള്‍ പൊതുവിദ്യാലയങ്ങളിലേക്ക് വന്നു. കഴിഞ്ഞ വര്‍ഷം 2,50,986 കുട്ടികളാണ് ഒന്നാം ക്ലാസില്‍ പ്രവേശിച്ചത്. നടപ്പു അദ്ധ്യയന വര്‍ഷം…

Read More

മലയോര മേഖലയിലെ പ്ലാസ്റ്റിക് ഉപയോഗം നിരോധിക്കണം; ഉത്തരവിറക്കി ഹൈക്കോടതി

സംസ്ഥാനത്തെ മലയോര മേഖലയില്‍ പ്ലാസ്റ്റിക് ഉപയോഗത്തിന് നിരോധനമേര്‍പ്പെടുത്തി ഹൈക്കോടതി. പുനരുപയോഗ സാധ്യതയില്ലാത്ത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ ഉപയോഗവും വില്‍പ്പനയും പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. രണ്ട് ലിറ്ററില്‍ താഴെയുളള ശീതളപാനീയ കുപ്പികള്‍ മലയോരങ്ങളില്‍ ഉപയോഗിക്കരുത്. അഞ്ച് ലിറ്ററില്‍ താഴെയുളള വെളളക്കുപ്പികള്‍ ഉപയോഗിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കോടതിയുടെ ഉത്തരവ് സര്‍ക്കാര്‍ കര്‍ശനമായി നടപ്പാക്കണമെന്നും ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു. വരുന്ന ഗാന്ധി ജയന്തി ദിനം മുതല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പരിപാടികളില്‍ പ്ലാസ്റ്റിക് ഉപയോഗത്തിനും വിലക്കുണ്ട്. പരിസ്ഥിതി സംരക്ഷിക്കാന്‍…

Read More

സംസ്ഥാനത്തെ ആശാവർക്കേഴ്‌സിന് നിർബന്ധിത പരിശീലനം; പണിമുടക്കുമായി മുന്നോട്ടുപോകുമെന്ന് ആശാ സമരസമിതി

സംസ്ഥാനത്തെ ആശമാർക്ക് നാളെ നിർബന്ധിത പരിശീലനം. പരിശീലന പരിപാടിയിൽ ഓണലൈനായി പങ്കെടുക്കണമെന്നാണ് നിർദേശം. ആശമാരുടെ റാലി നാളെ തിരുവനന്തപുരത്ത് സമാപിക്കാനിരിക്കെയാണ് നിർബന്ധിത പരിശീലനം. ആശാ വർക്കേഴ്‌സിന്റെ സംഘടന നാളെ പണിമുടക്ക് പ്രഖ്യാപിച്ച് NHMന് കത്ത് നൽകിയിരുന്നു. . ആശമാരുടെ സമരത്തെ തകർക്കാൻ ശ്രമമെന്ന് ആശാ സമരസമിതി നേതാവ് എം. എ. ബിന്ദു പറഞ്ഞു. നിർബന്ധിത ട്രെയിനിങ്ങിന് ഓർഡർ ഇറങ്ങിയത് സമരത്തെ തകർക്കാൻ. ജനാധിപത്യപരമായാണ് മുന്നോട്ടുപോകുന്നത്. നാളത്തെ പണിമുടക്ക് ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിരുന്നു. സമരത്തെ തകർക്കാനും പങ്കാളിത്തം കുറയ്ക്കാനും…

Read More

‘തമിഴ്നാട് സർക്കാർ ഉടൻ ജാതി സെൻസസ് നടത്തണം; കേന്ദ്രത്തിന് പിന്നിൽ ഒളിക്കുന്ന നിലപാട് അവസാനിപ്പിക്കണം’: വിജയ്

ജാതി സെൻസസിൽ നിലപാടുമായി ടിവികെ സംസ്ഥാന അധ്യക്ഷൻ വിജയ്. ജനസംഖ്യാ കണക്കെടുപ്പിനൊപ്പം നടത്തുമ്പോൾ ജാതി സെൻസസ് പേരിന് വേണ്ടി മാത്രമാകരുത്. എല്ലാ ജനവിഭാഗത്തെയും ഉൾപ്പെടുത്തി പ്രത്യേക കമ്മിറ്റി രൂപീകരിച്ച് വേണം സെൻസസ് നടത്താൻ. സമയക്രമത്തിൽ വ്യക്തവേണം. ലോക്സഭ മണ്ഡലപുക്രമീകരണത്തിന് വേണ്ടിയാകരുത് സെൻസസ്. തമിഴ്നാട് സർക്കാർ ഉടൻ ജാതി സെൻസസ് നടത്തണം. കേന്ദ്രത്തിന് പിന്നിൽ ഒളിക്കുന്ന നിലപാട് ഡിഎംകെ സർക്കാർ വെടിയണം. തമിഴക വെട്രി കഴക(ടിവികെ)ത്തിന്റെ ആദ്യ സമ്മേളനത്തിലാണ് ജാതി സെന്‍സസ് നടത്തണമെന്ന് വിജയ് ആവശ്യപ്പെട്ടിരുന്നു. പറച്ചിലല്ല, പ്രവൃത്തിയാണ്…

Read More

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ബോധാവസ്ഥയിൽ ഉള്ള തലച്ചോറ് ശസ്ത്രക്രിയ നടന്നു.

മേപ്പാടി: ന്യൂറോ സർജറിയിൽ വയനാട് ജില്ലയിൽ പുതിയൊരധ്യായം കുറിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ന്യൂറോ സർജറി വിഭാഗം. ബോധാവസ്ഥയിലുള്ള തലച്ചോറ് ശസ്ത്രക്രിയ (Awake Brain Surgery) നടത്തികൊണ്ടാണ് ഇത്തരമൊരു കാൽവെപ്പ് നടത്തിയത്. മാനന്തവാടി തലപ്പുഴ സ്വദേശിയായ 63 കാരനാണ് ബോധം പൂർണ്ണമായി വീണ്ടെടുത്ത ശേഷം തലച്ചോറിൽ ശസ്ത്രക്രിയ നടത്തി മുഴ വിജയകരമായി നീക്കം ചെയ്തത്. കേൾക്കുമ്പോൾ ഭയാനകമായി തോന്നാമെങ്കിലും, ചില പ്രത്യേക സാഹചര്യങ്ങളിൽ തലച്ചോറിന് ഏറ്റവും സുരക്ഷിതമായ ശസ്ത്രക്രിയാ രീതികളിൽ ഒന്നാണിത്. തലച്ചോറിൻ്റെ ചില ഭാഗങ്ങൾ…

Read More

സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്ക് ജനങ്ങൾ നൽകുന്ന പിന്തുണയാണ് ഈ മനുഷ്യക്കടലെന്ന് എം സ്വരാജ്; ചരിത്രം വിജയം നേടുമെന്ന് ആവർത്തിച്ച് ആര്യാടൻ

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിൽ പരസ്യ പ്രചാരണത്തിന്‍റെ അവസാന മണിക്കൂറുകളിൽ റോഡ് ഷോയുമായി എൽഡിഎഫ്, യുഡിഎഫ്, ബിജെപി സ്ഥാനാർഥികൾ. സ്ഥാനാർഥികളും നേതാക്കളും പ്രവർത്തകരും നാലുമണിയോടെ കൊട്ടിക്കലാശം കേന്ദ്രത്തിലേക്ക് എത്തി. നിലമ്പൂര്‍ ടൗണിനെ ചെങ്കോട്ടയാക്കിയാണ് എൽഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന്‍റെയും പ്രവര്‍ത്തകരുടെയും കൊട്ടിക്കലാശം. സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്ക് ജനങ്ങൾ നൽകുന്ന പിന്തുണയാണ് ഈ മനുഷ്യ കടൽ. നിലമ്പൂരിന് ഇതൊരു പുതിയ അനുഭവമാണ്. മനുഷ്യക്കടലാണ് നിലമ്പൂരിൽ. നിലമ്പൂരിൽ ഇടതുപക്ഷം തിളക്കമാർന്ന വിജയം നേടും. മത നിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന സമൂഹമാണ്. ജന്മനാട്ടിലെ ആവേശം…

Read More

ഒമാന്‍ കടലില്‍ എണ്ണ ടാങ്കര്‍ കൂട്ടിയിടിച്ചു; 24 ജീവനക്കാരെ രക്ഷപ്പെടുത്തി യുഎഇ

ഒമാന്‍ ഉള്‍ക്കടലില്‍ എണ്ണ ടാങ്കര്‍ കൂട്ടിയിടിച്ച് അപകടം. അഡലിന്‍ എണ്ണക്കപ്പലില്‍ നിന്ന് 24 ജീവനക്കാരെ രക്ഷപ്പെടുത്തിയതായി യുഎഇ ദേശീയ സുരക്ഷാസേനയിലെ തീരദേശ സുരക്ഷ വിഭാഗം അറിയിച്ചു. യുഎഇയുടെ 24 നോട്ടിക്കല്‍ മൈല്‍ അകലെ, ഒമാന്‍ ഉൾക്കടലിലാണ് അപകടം ഉണ്ടായതെന്ന് ദേശീയ സുരക്ഷാ സേന അറിയിച്ചു. അഡലിന്‍ എണ്ണക്കപ്പലും മറ്റ് രണ്ട് കപ്പലുകളും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. സംഭവം അറിഞ്ഞ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തന ബോട്ടുകള്‍ സ്ഥലത്തെത്തിയിരുന്നു. എല്ലാ ജീവനക്കാരെയും രക്ഷപ്പെടുത്തി ഖോര്‍ഫക്കാന്‍ തുറമുഖത്തെത്തിച്ചു. മൂന്ന് കപ്പലുകള്‍ തമ്മില്‍…

Read More

എയർ ഇന്ത്യ ഇന്ന് റദ്ദാക്കിയത് 5 ഡ്രീംലൈനർ വിമാനങ്ങൾ

ആകാശത്ത് ആശങ്കയായി മാറുകയാണ് എയർ ഇന്ത്യയുടെ പ്രവർത്തനം. കഴിഞ്ഞാഴ്ച അഹമ്മദാബാദിലുണ്ടായ വിമാനദുരന്തത്തിനെ തുടർന്ന് ബോയിങ് വിമാനങ്ങളിൽ സൂക്ഷ്മ പരിശോധനകൾ കര്ശനമാക്കിയിരുന്നു. ഇന്ന് മാത്രം 5 എയർ ഇന്ത്യ വിമാനങ്ങളാണ് സാങ്കേതിക തകരാറിനെ തുടർന്ന് റദ്ദാക്കേണ്ടി വന്നത്. AI 915 (ഡൽഹി-ദുബായ്), AI 153 (ഡൽഹി-വിയന്ന), AI 143 (ഡൽഹി-പാരീസ്), AI 170 (ലണ്ടൻ-അമൃത്സർ) എന്നിവയ്ക്ക് പുറമെ അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്കുള്ള AI 159 നമ്പർ വിമാനവും ഇന്ന് റദ്ദാക്കിയിരുന്നു. അപകടത്തിൽപ്പെട്ട AI 171 എന്ന നമ്പറിന് പകരമാണ്…

Read More

ആശാ വർക്കേഴ്സിന് നാളെ നിർബന്ധിത ട്രയിനിംഗ്; ഉത്തരവിറക്കി എൻഎച്ച്എം

ആശമാരുടെ സമരം പൊളിക്കാൻ വീണ്ടും നിർബന്ധിത ട്രയിനിംഗുമായി സർക്കാർ. നാളെ ഉച്ചവരെ രണ്ട് ബാച്ചുകളായി തിരിഞ്ഞ് ഓൺലൈൻ ട്രെയിനിങ്ങിൽ പങ്കെടുക്കണമെന്ന് കാണിച്ച് നാഷണൽ ഹെൽത്ത് മിഷൻ ഉത്തരവിറക്കി. സമരയാത്രയുടെ സമാപന മഹാറാലി പൊളിക്കാനുള്ള സർക്കാർ നീക്കം അംഗീകരിക്കില്ലെന്ന് സമരക്കാർ അറിയിച്ചു. കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ 45 ദിവസമായി നടത്തിവരുന്ന രാപ്പകൽ സമരയാത്ര നാളെ മഹാറാലിയായി സമാപിക്കാൻ ഇരിക്കെയാണ് സർക്കാരിൻ്റെ പുതിയ നീക്കം. ഇന്ന് ഇറക്കിയ ഉത്തരവ് പ്രകാരം നാളെ എല്ലാ ആശമാരും പരിശീലന…

Read More

പന്നിക്കെണി മരണം; താമരക്കുളം പഞ്ചായത്തിൽ നാളെ ബിജെപി ഹർത്താൽ

ആലപ്പുഴ താമരക്കുളത്ത് പന്നിക്കെണിയിൽപ്പെട്ട് കർഷകൻ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് താമരക്കുളം പഞ്ചായത്തിൽ നാളെ ബിജെപി ഹർത്താൽ. രാവിലെ ആറു മുതൽ വൈകിട്ട് ആറുമണി വരെയാണ് ഹർത്താൽ. പഞ്ചായത്തിന്റെ അനാസ്ഥ ആരോപിച്ചാണ് ഹർത്താലിന് ബിജെപി ആഹ്വാനം ചെയ്തിരിക്കുന്നത്. മരിച്ച കർഷകൻ ശിവൻകുട്ടി കെ പിള്ളയുടെ സംസ്കാരം നാളെയാണ് നടക്കുക. ഇന്നലെ രാവിലെ സ്വന്തം കൃഷിയിടത്തിലേക്ക് പോകുന്ന സമയത്തായിരുന്നു മറ്റൊരാളുടെ കൃഷിയിടത്തിൽ സ്ഥാപിച്ച പന്നിക്കെണിയിൽ നിന്ന് ശിവൻകുട്ടി പിള്ളക്ക് ഷോക്കേറ്റത്. ഫോണിൽ വിളിച്ചിട്ട് ശിവൻകുട്ടി പിള്ളയെ കിട്ടാതായതോടെ വീട്ടുകാർ അന്വേഷിച്ചിറങ്ങി….

Read More