Headlines

മാസപ്പടി കേസ്: പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് ഇന്ന് കേസെടുക്കും

തിരുവനന്തപുരം: മാസപ്പടി ആരോപണങ്ങളിൽ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് ഇന്ന് കേസെടുക്കും. തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റായിരിക്കും കേസെടുക്കുക. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുന്നത്. വിജിലൻസ് പ്രത്യേക സംഘമായിരിക്കും കേസിൽ അന്വേഷണം നടത്തുക. എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷമുള്ള ഇഡി നീക്കവും നിർണ്ണായകമാകും. എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്യേണ്ടെന്നാണ് സംസ്ഥാന സർക്കാർ തീരുമാനം. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് അന്വേഷണം നടത്താനാണ്…

Read More

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, 11 പേർക്ക് പരുക്ക്

റിയാദ്: സൗദിയിലെ റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം. പാകിസ്ഥാൻ പൗരൻ കൊല്ലപ്പെട്ടു. 11 പേർക്ക് പരിക്കേറ്റു. കഴിഞ്ഞദിവസം റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ മരിച്ചവരിൽ ഹൈദരാബാദ് സ്വദേശിയുമുണ്ടെന്ന് സ്ഥിരീകരണം. അതിനിടെ യമനിലേക്ക് വൻ വ്യോമാക്രമണം നടത്തി സൗദി സഖ്യസേന. ഹൂതി നിയന്ത്രണത്തിലുള്ള സനയിലും തായ്‌സിലുമാണ് വ്യോമാക്രമണം നടന്നത്. സൗദിയിലേക്ക് ഹൂതികൾ നടത്തിയ മിസൈൽ ആക്രമണം സൗദി സഖ്യ സേന തടഞ്ഞു. തെക്കുപടിഞ്ഞാറൻ നഗരമായ ഖമീസ് മുഷൈത്തിനെ ലക്ഷ്യമിട്ടുള്ള ഹൂതി മിസൈൽ ആക്രമണമാണ് തടഞ്ഞത്….

Read More

ബന്ധു നിയമന വിവാദം: ബിആർഎം ഷഫീറിന്റെ ഭാര്യ ആർ എസ് ഷാനി രാജിവെച്ചു

തിരുവനന്തപുരം: കെപിസിസി ജനറൽ സെക്രട്ടറി ബിആർഎം ഷഫീറിന്റെ ഭാര്യ ആർ. എസ് ഷാനി രാജിവെച്ചു. സീ-മാറ്റിലെ ബന്ധു നിയമന വിവാദത്തെ തുടർന്നാണ് രാജി. വേണ്ടത്ര യോഗ്യതയില്ലാതെയായിരുന്നു നിയമനം. അപേക്ഷ ക്ഷണിക്കാതെ, ഇൻറർവ്യൂ നടത്താതെയായിരുന്നു നിയമനം. സീ-മാറ്റിലെ റിസർച്ച് ഓഫീസർ പദവിയിൽ നിന്നാണ് എസ് ഷാനി രാജി വെച്ചത്. കരാർ അടിസ്ഥാനത്തിലുള്ള ജോലിക്ക് 40000 രൂപയാണ് ശമ്പളം. ഒഴിവ് വന്ന സമയത്ത് ബയോഡേറ്റ ലഭിച്ചപ്പോൾ യോഗ്യതയുടെ അടിസ്ഥാനത്തിൽ നിയമിച്ചതാണെന്ന് സീമാറ്റ് വിശദീകരിച്ചിരുന്നത്. സർക്കാർ നിയമനങ്ങളിൽ രക്തബന്ധത്തിനും ബന്ധുക്കൾക്കും പ്രസക്തിയില്ല…

Read More

‘സ്വകാര്യ സർവകലാശാലകളും വിദേശ സർവകലാശാലകളും കേരളത്തിൽ സാധ്യമാകണം; പുതിയ ബില്ല് കൊണ്ടുവരാൻ ആലോചന’: മന്ത്രി റോജി എം ജോൺ

തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ കൊണ്ട് വന്ന സ്വകാര്യ സർവകലാശാല ബിൽ അനന്തമായി നീളുകയാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ. നിലവിലുള്ള അനശ്ചിതത്വം പരിഹരിക്കുകയാണ് ലക്ഷ്യം. സ്വകാര്യ സർവകലാശാലകളും വിദേശ സർവകലാശാലകളും കേരളത്തിൽ സാധ്യമാകണം. ഇതെല്ലാം ഉൾകൊള്ളുന്ന ഒരു പുതിയ ബില്ല് കൊണ്ട് വരാനാണ് സർക്കാർ ആലോചിക്കുന്നതെന്നും മന്ത്രി റോജി എം ജോൺ.ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള കേരള നോളജ് വാലി പ്രൊജക്റ്റ് സ്വപ്നപദ്ധതിയാണെന്ന് മന്ത്രി റോജി എം ജോൺ പറഞ്ഞു. ഈ നിയമസഭ കാലയളവിൽ തന്നെ പുതിയ…

Read More

ബൈ റണ്ണിനെ ചൊല്ലി അമ്പയര്‍മാരുമായി തര്‍ക്കിച്ച് വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍; തെറ്റായ തീരുമാനമെന്ന് വിന്‍ഡീസ്

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മൂന്നാം ടി20യില്‍ ബൈ റണ്‍ നല്‍കിയതുമായി ബന്ധപ്പെട്ട് അമ്പയര്‍മാരും വിന്‍ഡീസ് കളിക്കാരും നടത്തിയത് ചൂടേറിയ തര്‍ക്കം. പ്രിന്‍സ് യാദവ് ക്രീസില്‍ നില്‍ക്കവെയായിരുന്നു സംഭവം. വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന് ഷെയ്‌ഹോപ്പും റോസ്റ്റണ്‍ ചേസുമാണ് പ്രധാനമായും അമ്പയര്‍മാരായ വീരേന്ദര്‍ ശര്‍മ്മ, ജയരാജന്‍ മഡാനഗോപാല്‍ എന്നിവരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടത്. പ്രിന്‍സ് യാദവിന് ക്രീസില്‍ നില്‍ക്കെ ഷമര്‍ ജോസഫിന്റെ ഒരു സ്ലോ പന്ത് വരുന്നു. എന്നാല്‍ പന്ത് വേണ്ട വിധം കൈകാര്യം ചെയ്യാന്‍ പ്രിന്‍സിന് സാധിക്കാതെ പന്ത് വിക്കറ്റ് കീപ്പര്‍ ഷെയ്…

Read More

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം: പ്രതിഷേധം കടുപ്പിക്കാൻ ഇടത് വിദ്യാർത്ഥി യുവജന സംഘടനകൾ

ഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്നും പ്രതിഷേധം കടുപ്പിക്കാൻ ഇടത് വിദ്യാർത്ഥി യുവജന സംഘടനകൾ. കൊണാട്ട് പ്ലേസ് കേന്ദ്രീകരിച്ച് ആയിരിക്കും പ്രതിഷേധങ്ങൾ നടക്കുക. സുപ്രിംകോടതിയിലേക്ക് ഇന്ന് പ്രതിപക്ഷ എംപിമാർ മാർച്ച് നടത്തും. ഇന്ത്യ സഖ്യത്തിലെ നേതാക്കൾക്ക് കൂടിക്കാഴ്ച്ചയ്ക്ക് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്‌ അനുമതി നിഷേധിച്ചു. തിരഞ്ഞെടുപ്പ് ക്രമക്കേടുകളുമായി ബന്ധപ്പെട്ടതും ഗ്യാനേഷ് കുമാറിന് എതിരായ ഹർജികളും ചീഫ് ജസ്റ്റിസിന് മുൻപാകെ പരിഗണനയ്ക്ക് ഇരിക്കുന്ന സാഹചര്യത്തിൽ കൂടിക്കാഴ്ച അനുചിതമെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. അനുമതി നിഷേധിച്ചെങ്കിലും…

Read More