
കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധം; ദേശീയ പണിമുടക്ക് ആരംഭിച്ചു
കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ വിവിധ ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് രാത്രി 12 മുതൽ ആരംഭിച്ചു. ഇന്ന് അർധരാത്രി 12 മണി വരെ 24 മണിക്കൂറാണ് പണിമുടക്ക്. പണിമുടക്ക് കേരളത്തിൽ സമ്പൂർണ്ണമായിരിക്കുമെന്നും സ്വകാര്യ വാഹനങ്ങൾ ബലമായി തടയുകയില്ലെന്നും ഐഎൻടിയുസി നേതാവ് ആർ ചന്ദ്രശേഖരൻ. പാൽ, പത്രം, ആംബുലൻസ് തുടങ്ങിയ അവശ്യസേവനങ്ങളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തമ്പാനൂരിൽ കടകംമ്പോളങ്ങൾ അടച്ചും കെഎസ്ആർടിസി സർവീസുകളിൽ നിന്ന് ജീവനക്കാർ വിട്ടു നിന്നുമാണ് പണിമുടക്ക് ആരംഭിച്ചത്. എം ജി, കേരള, കാലിക്കറ്റ്…