
യുഎസില്‍ നിന്ന് ആയുധങ്ങളും മിസൈലുകളും വാങ്ങുന്നത് മരവിപ്പിച്ചെന്ന റിപ്പോര്‍ട്ട്; വാര്‍ത്ത തള്ളി ഇന്ത്യന്‍ പ്രതിരോധമന്ത്രാലയം
ഇന്ത്യ അമേരിക്കയിൽ നിന്ന് ആയുധങ്ങൾ വാങ്ങുന്നത് താത്കാലികമായി മരവിപ്പിച്ചുവെന്ന വാർത്ത തള്ളി കേന്ദ്ര പ്രതിരോധ മന്ത്രാലയം. റിപ്പോർട്ട് വ്യാജവും, കെട്ടിച്ചമച്ചതാണെന്നും ഇത്തരത്തിലുള്ള വിവരങ്ങൾ പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും മന്ത്രാലയം വ്യക്തമാക്കി. വാർത്ത ഏജൻസിയായ റോയിട്ടേഴ്സിന്റെ റിപ്പോർട്ട് പ്രകാരം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയ്‌ക്കെതിരേ പകരച്ചുങ്കം ഏർപ്പെടുത്തിയത് മറികടക്കാൻ ഇന്ത്യ ശക്തമായ നിലപാട് സ്വീകരിച്ചുവെന്ന് പറയുന്നു. ഇതിന്റെ ഭാഗമായി യുഎസിൽ നിന്നുള്ള ആയുധ വാങ്ങൽ ഇടപാടുകൾ ഇന്ത്യ പുനപരിശോധിച്ചുവെന്നും, ഇതുവഴി ഡീലുകൾ മരവിപ്പിച്ചുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. പ്രതിരോധ മന്ത്രി…