എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികൾ ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം

ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ നാളെ മുതൽ ആരംഭിക്കുകയാണ്. വെക്കേഷണൽ ഹയർസെക്കന്ററി പരീക്ഷകൾക്ക് മറ്റന്നാള്‍ തുടക്കം കുറിക്കും. സംസ്ഥാനത്തെ വിവിധ പരീക്ഷാകേന്ദ്രങ്ങളിലായി 8,68,697 വിദ്യാർത്ഥികളാണ് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ എഴുതുന്നത്. രാവിലെ പ്ലസ് ടു പരീക്ഷയും ഉച്ചയ്ക്ക് എസ്എസ്എൽസി പരീക്ഷയും നടക്കും. എസ്എസ്എൽസി പരീക്ഷ ഏപ്രിൽ 12വരെ ഉച്ചക്ക് ശേഷവും ഏപ്രിൽ 15 മുതൽ രാവിലെയുമാണ് നടക്കുക. റംസാൻ നോമ്പ് പരിഗണിച്ചാണ് ഈ മാസം 15 മുതൽ എസ്എസ്എൽസി പരീക്ഷ രാവിലേയ്ക്കു മാറ്റുന്നത്. പൊതു…

Read More

കൊവിഡ് വ്യാപനം : നിയന്ത്രണങ്ങൾ കർശനമാക്കുമെന്ന് ഡിജിപി

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സഹാചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കുമെന്ന് ഡിജിപി. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് അടിയന്തിര നിർദേശം നൽകിയിട്ടുണ്ട്. ക്രമസമാധാനവിഭാഗം എഡിജിപി, മേഖല ഐജിമാർ, ഡിഐജിമാർ എന്നിവർക്കാണ് നിർദ്ദേശം നൽകിയത്. നോഡൽ ഓഫിസറായി ക്രമസമാധാന വിഭാഗം എഡിജിപി വിജയ് എസ് സാഖറെയെ നിയോഗിച്ചു.   സംസ്ഥാനത്ത് കൊവിഡ് ജാഗ്രത നടപടികൾ കർശനമാക്കാൻ ഇന്ന് ചീഫ് സെക്രട്ടറി വിളിച്ച കോർ കമ്മിറ്റി യോഗത്തിൽ തീരുമാനമായിരുന്നു. നാളെ മുതൽ പൊലീസ് പരിശോധന വ്യാപകമാക്കാനും യോഗത്തിൽ തീരുമാനമായി. കൂടുതൽ സെക്ടറൽ മജിസ്‌ട്രേറ്റുമാരെ നിയമിക്കും….

Read More

ദേവ്ദത്തിന് കൊവിഡ് നെഗറ്റീവ്; ആര്‍സിബിക്കൊപ്പം ചേര്‍ന്നു

ചെന്നൈ: റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളുരു താരം ദേവ്ദത്ത് പടിക്കലിന് കൊവിഡ് നെഗറ്റീവായി. താരത്തിന്റെ ക്ലബ്ബ് ട്വിറ്ററിലൂടെയാണ് വാര്‍ത്ത പുറത്ത് വിട്ടത്. കഴിഞ്ഞ ദിവസം നടത്തിയ ടെസ്റ്റിലാണ് താരം നെഗറ്റീവായത്. ദേവ്ദത്ത് ബാംഗ്ലൂര്‍ ടീമിനൊപ്പം ചേര്‍ന്നു. രണ്ടാഴ്ച മുമ്പാണ് ദേവ്ദത്തിന് കൊവിഡ് പോസ്റ്റീവായത്. രോഗം ഭേദമായെന്നും ഏവരുടെയും പ്രാര്‍ത്ഥനയ്ക്ക് നന്ദിയെന്നും താരം അറിയിച്ചു.

Read More

തീപ്പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു

കോഴിക്കോട്: തീപ്പൊള്ളലേറ്റ് ചികില്‍സയില്‍ കഴിയുകയായിരുന്ന വീട്ടമ്മ മരിച്ചു. കിഴക്കോത്ത് ആവിലോറ താഴെ ഡാപ്പൊയില്‍ അബ്ദുന്നാസിറിന്റെ ഭാര്യ സജ്‌റ(38) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയായിരുന്നു. മക്കള്‍: നിഹാല്‍, നജാദ്(വിദ്യാര്‍ഥികള്‍), ആദില്‍ ജവാദ്, ഹന്‍സ.

Read More

സംസ്ഥാനത്ത് 24 മണിക്കൂറിനിടെ പരിശോധിച്ചത് 60,554 സാമ്പിളുകൾ; 16 ആരോഗ്യ പ്രവർത്തകർക്കും കൊവിഡ്: 16 മരണം

  കഴിഞ്ഞ 24 മണിക്കൂറിനിടെ 60,554 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.78 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,35,14,740 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4710 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 131 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്….

Read More

കോവിഡ് രൂക്ഷം; വ്യാഴാഴ്ച മുതല്‍ കൂടുതല്‍ നിയന്ത്രണം: കേരളം വീണ്ടും ലോക്ഡൗണ്‍ ഭീഷണിയില്‍

കോവിഡ് വ്യാപനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കേരളം കൂടുതല്‍ നിയന്ത്രണങ്ങളിലേയ്ക്ക്. കടുത്ത നടപടികള്‍ വേണ്ടിവരുമെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. രാജ്യമൊട്ടാകെയുള്ള ജനതാ കര്‍ഫ്യൂവിനെ കുറിച്ച് ആലോചിക്കുന്നില്ലെന്നും സംസ്ഥാനങ്ങളില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള അധികാരം അതതു സര്‍ക്കാരുകള്‍ക്കുണ്ടെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ സ്ഥിതി ആശങ്കാജനമാണന്ന് തെരഞ്ഞെടുപ്പു പ്രചരണത്തിടയിലും മുഖ്യമന്ത്രി ഓര്‍മ്മിച്ചിരുന്നത് സ്ഥിതി കൂടുതല്‍ ഗൗരവതരമാണെന്നതിന്റെ സൂചനയാണ്. ലോക്ഡൗണിന്റെ കാര്യങ്ങള്‍ ഇപ്പോള്‍ തീരുമാനമായിട്ടില്ലെങ്കിലും കടുത്ത നിയന്ത്രണങ്ങള്‍ നടപ്പില്‍ വരുത്തും. കോവിഡ് പടരുന്ന സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്താണ് തെരഞ്ഞെടുപ്പിലെ കൊട്ടിക്കലാശം ഒഴിവാക്കാന്‍…

Read More

ഇന്ത്യന്‍ സിനിമക്ക് സങ്കടകരമായ ദിവസം; ഫിലിം സർട്ടിഫിക്കേഷൻ അപ്പലേറ്റ് ട്രിബ്യൂണൽ കേന്ദ്ര സർക്കാർ പിരിച്ചുവിട്ടു

ഫിലിം സർട്ടിഫിക്കേഷൻ അപ്പലേറ്റ് ട്രിബ്യൂണൽ(എഫ്.സി.എ.ടി) പിരിച്ചു വിട്ട് കേന്ദ്ര സർക്കാർ ഉത്തരവ്. സെൻസർ ബോർഡിന്‍റെ തീരുമാനത്തിൽ സംതൃപ്തരല്ലാത്ത ചലച്ചിത്ര പ്രവർത്തകർക്ക് അവരുടെ പരാതികൾ പരിഹരിക്കുന്നതിന് 1983-ലാണ് എഫ്.സി.എ.ടി രൂപീകരിച്ചത്. സെൻസർ ബോർഡിന്‍റെ തീരുമാനങ്ങളെ എഫ്.സി.എ.ടി.യിൽ ചലച്ചിത്ര പ്രവർത്തകർക്ക് ചോദ്യം ചെയ്യാമായിരുന്നു. കേന്ദ്ര നിയമ മന്ത്രാലയം പുറത്തിറക്കിയ പുതിയ ഉത്തരവ് പ്രകാരം സെൻസറിങ്ങുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ രാജ്യത്തെ ചലച്ചിത്ര പ്രവർത്തകർക്ക് ഇനി മുതൽ നേരിട്ട് ഹൈക്കോടതിയെ സമീപിക്കേണ്ടി വരും. നേരത്തെ നിരവധി തവണ സെന്‍സര്‍ ബോര്‍ഡ് തീരുമാനങ്ങളെ…

Read More

1955 പേർ കൂടി കൊവിഡിൽ നിന്ന് മുക്തരായി; ഇനി ചികിത്സയിലുള്ളത് 31,493 പേർ: മൂന്ന് ഹോട്ട് സ്പോട്ടുകൾ കൂടി

  രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1955 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 174, കൊല്ലം 117, പത്തനംതിട്ട 70, ആലപ്പുഴ 139, കോട്ടയം 230, ഇടുക്കി 31, എറണാകുളം 125, തൃശൂര്‍ 175, പാലക്കാട് 69, മലപ്പുറം 260, കോഴിക്കോട് 273, വയനാട് 48, കണ്ണൂര്‍ 169, കാസര്‍ഗോഡ് 75 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 31,493 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,08,078 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി…

Read More

വയനാട് ജില്ലയില്‍ 82 പേര്‍ക്ക് കൂടി കോവിഡ്:48 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് 82 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 48 പേര്‍ രോഗമുക്തി നേടി. 76 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 29005 ആയി. 27972 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 825 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 738 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. രോഗം സ്ഥിരീകരിച്ചവര്‍ സുല്‍ത്താന്‍ ബത്തേരി 14, നൂല്‍പ്പുഴ 11, പടിഞ്ഞാറത്തറ 7, മാനന്തവാടി, മേപ്പാടി…

Read More

സുല്‍ത്താന്‍ ബത്തേരി പാല്‍ വിതരണ സംഘം ലിറ്ററിന് ഒരു രൂപ അധിക വില നല്‍കും

സുല്‍ത്താന്‍ ബത്തേരി പാല്‍ വിതരണ സഹകരണസംഘത്തില്‍ 2019 ഏപ്രില്‍ 1 മുതല്‍ ഡിസംബര്‍ 31വരെ പാല്‍ അളന്ന കര്‍ഷകര്‍ക്ക് ലിറ്ററിന് ഒരു രൂപ നിരക്കില്‍ അധിക വില നല്‍കുമെന്ന് സംഘം ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാളെമുതല്‍ സംഘത്തിന്റെ വിവിധ ബ്രാഞ്ചുകളില്‍ നിന്നും പ്രോത്സാഹന വില വിതരണം ചെയ്യുമെന്നും ഇത്തരത്തില്‍ 8127243 രൂപയാണ് സംഘത്തില്‍ വിതരണം ചെയ്യുക.      

Read More