Headlines

ട്രെയിനുകളിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ നടപടി വേണം; പാർലമെന്റിൽ ഇക്കാര്യം കേരളത്തിലെ എം പിമാർ അവതരിപ്പിക്കണം, പി കെ ശ്രീമതി

തിരുവനന്തപുരം വർക്കലയിൽ യുവതിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ട്രെയിനുകളിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി വേണമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ പ്രസിഡന്‍റുമായ പി കെ ശ്രീമതി. കേരളത്തിലെ എംപിമാർ ഇക്കാര്യം പാർലമെന്റിൽ അവതരിപ്പിക്കണം. ഇക്കാര്യം ചൂണ്ടിക്കാട്ടി മഹിളാ അസോസിയേഷൻ കേന്ദ്ര റെയിൽവേ മന്ത്രിയ്ക്ക് കത്തയയ്ക്കുമെന്ന് പി കെ ശ്രീമതി വ്യക്തമാക്കി. ശ്രീക്കുട്ടിക്ക് നേരെ ഉണ്ടായത് ക്രൂരമായ ആക്രമണമാണ്. സർജറിക്ക് പറ്റിയ സാഹചര്യമല്ല നിലവിലെന്നാണ് ഡോക്ടർമാർ വിശദീകരിച്ചത്. പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിൽ…

Read More

അങ്കമാലിയിലെ കുഞ്ഞിന്റെ കൊലപാതകം; ഡെൽനയുടെ മൃതദേഹം സംസ്കരിച്ചു; അരുംകൊലയുടെ ഞെട്ടൽ മാറാതെ കറുകുറ്റി

കൊച്ചി: അങ്കമാലി കറുകുറ്റിയില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ അരുംകൊല ചെയ്ത കേസില്‍ അമ്മൂമ അറസ്റ്റില്‍. 60കാരിയായ എല്‍സിയുടെ അറസ്റ്റ് ഇന്ന് രാവിലെയാണ് പൊലീസ് രേഖപ്പെടുത്തിയത്. മാനസിക വിഭ്രാന്ത്രിയാണോ കൊലയിലേക്ക് നയിച്ചതെന്ന അന്വേഷണം തുടരുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വീട്ടിലെത്തിച്ച കുഞ്ഞിന്‍റെ മൃതദേഹം വൈകിട്ട് നാല് മണിയോടെ എടക്കുന്ന സെന്‍റ് ആന്‍റണീസ് പള്ളിയില്‍ സംസ്കരിച്ചു. കുഞ്ഞു ശവപ്പെട്ടികള്‍ക്ക് ഭാരം കൂടുമെന്നാണ്. കറുകുറ്റിയിലെ വീട്ടിലാകെ സങ്കടഭാരം നിറച്ച് ഡെല്‍ന മറിയം സാറ ഇന്നവിടെയെത്തി. അവസാനമായി. അച്ഛന്‍, അമ്മ, അമ്മൂമ്മ അപ്പൂപ്പന്‍,…

Read More

പേരാമ്പ്രയിൽ സ്കൂൾ ​ഗ്രൗണ്ടിൽ കാറോടിച്ച് കയറ്റിയത് 16 കാരൻ, 25 വയസുവരെ ലൈസൻസ് നൽകില്ല, ആർസി സസ്പെൻഡ് ചെയ്യുമെന്ന് എംവിഡി

കോഴിക്കോട്: കോഴിക്കോട് കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂള്‍ ഗ്രൗണ്ടില്‍ കളിക്കുകയായിരുന്ന കുട്ടികള്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചു കയറ്റി അഭ്യാസ പ്രകടനം ന‌ടത്തിയ സംഭവത്തിൽ നടപടിയെടുത്ത് പൊലീസും എംവിഡിയും. കാർ ഓടിച്ചത് പതിനാറുകാരനാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. കാറിന്റെ ആർസി സസ്‌പെൻഡ് ചെയ്യുമെന്ന് എംവിഡി അറിയിച്ചു. 16കാരന് ലൈസൻസ് നൽകുന്നത് 25 വയസുവരെ തടഞ്ഞു. സംഭവത്തിൽ പൊലീസും നടപടി സ്വീകരിച്ചിട്ടുണ്ട്. വാഹനം പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. കുട്ടികള്‍ ഓടി മാറിയതിനെത്തുടര്‍ന്നാണ് കാറിടിക്കാതെ രക്ഷപ്പെട്ടത്. കാറുടമയെ തിരിച്ചറിഞ്ഞതായും വാഹനം ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും…

Read More

ഓൺലൈൻ ബെറ്റിംഗ് ആപ്പ് കള്ളപ്പണം വെളുപ്പിക്കൽ കേസ്; സുരേഷ് റെയ്നയുടെയും ശിഖർ ധവാന്റെയും സ്വത്ത് കണ്ടുകെട്ടി ഇ ഡിഓൺലൈൻ ബെറ്റിംഗ് ആപ്പ് കള്ളപ്പണം വെളുപ്പിക്കൽ കേസ്; സുരേഷ് റെയ്നയുടെയും ശിഖർ ധവാന്റെയും സ്വത്ത് കണ്ടുകെട്ടി ഇ ഡി

നിയമവിരുദ്ധമായ ഓൺലൈൻ ബെറ്റിംഗ് ആപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ക്രിക്കറ്റ് താരങ്ങളുടെ സ്വത്ത് കണ്ടുകെട്ടി ഇഡി. ക്രിക്കറ്റ് താരങ്ങളായ സുരേഷ് റെയ്നയുടെയും ശിഖർ ധവാന്റെയും 11.14 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ബെറ്റിങ് ആപ്പിനെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇരുവരും അറിഞ്ഞുകൊണ്ട് കരാറിൽ ഏർപ്പെട്ടുവെന്ന് ഇ ഡി നേരത്തെ കണ്ടെത്തിയിരുന്നു. ശിഖർ ധവാന്റെ 4 .5 കോടി വിലമതിയ്ക്കുന്ന സ്ഥാപന സ്വത്തുക്കളും സുരേഷ് റെയ്‌നയുടെ 6 .64 കോടി രൂപയുടെ സ്വത്തു വകകളുമാണ് ഇ ഡി കണ്ടുകെട്ടിയിരിക്കുന്നത്. വൺഎക്സ്…

Read More

ശബരിമല സ്വര്‍ണക്കൊള്ളക്കേസ്: സിപിഐഎം പ്രതിരോധത്തില്‍; ദേവസ്വത്തിന്റെ സമ്പത്ത് കാക്കാന്‍ എ സമ്പത്ത് എത്തുമോ ?

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം കൂടുതല്‍ ശക്തമായതോടെ സിപിഐഎം പ്രതിരോധത്തിലായിരിക്കയാണ്. ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്മാര്‍ പ്രതിപട്ടികയില്‍ വരികയും നിലവിലുള്ള അധ്യക്ഷനും ഭരണ സമിതിയും സംശയനിഴലില്‍ ആവുകയും ചെയ്തതോടെ ദേവസ്വം ബോര്‍ഡ് പുനസംഘടിപ്പിച്ച് വിവാദത്തില്‍ കൂടുതല്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെടാനുള്ള വഴികള്‍ അന്വേഷിക്കുകയാണ് പാര്‍ട്ടി നേതൃത്വം. തദ്ദേശ തിരഞ്ഞെടുപ്പ്, മാസങ്ങള്‍ക്കുള്ളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് എന്നിവയില്‍ ശബരിമല സ്വര്‍ണക്കൊള്ള പ്രതിപക്ഷം മുഖ്യതിരഞ്ഞെടുപ്പ് ആയുധമാക്കുമെന്ന ഭയവും സിപിഐഎമ്മിനുണ്ട് മുന്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്മാര്‍ പ്രതിപ്പട്ടികയില്‍ വരുന്നതില്‍ സിപിഐഎം നേരത്തെതന്നെ കടുത്ത…

Read More

വിജയ്‌യുടെ നന്മയെ ആഗ്രഹിച്ചിട്ടുള്ളൂ, വാക്കുകള്‍ വളച്ചൊടിക്കരുത് ; അജിത്ത് കുമാർ

ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് അടുത്തിടെ നൽകിയ അഭിമുഖത്തിൽ കരൂർ സംഭവത്തെ പറ്റി താൻ പറഞ്ഞ വാക്കുകൾ വിജയ്‌യെ എതിർത്തുകൊണ്ടല്ല എന്ന് അജിത്ത് കുമാർ. അപൂർവമായി മാധ്യമങ്ങൾക്ക് മുൻപിൽ വരാറുള്ള അജിത്ത് കുമാർ വർഷങ്ങൾക്ക് ശേഷം നൽകിയ അഭിമുഖം വലിയ രീതിയിൽ രാജ്യമാകെ ചർച്ചയായിരുന്നു “ഞാൻ എന്നും വിജയ്ക്ക് നന്മ വരണമെന്ന് മാത്രമേ ആഗ്രഹിച്ചിട്ടുള്ളൂ, എന്റെ അഭിമുഖം അദ്ദേഹത്തിനെതിരെ തിരിക്കുന്നവർ ദയവായി ഇത് നിർത്തണം. അജിത്ത് കുമാറിന്റെ വാക്കുകളെ അധികരിച്ച് സോഷ്യൽ മീഡിയയിൽ അജിത്തിന്റെയും, വിജയ്‍യുടെയും ആരാധകർ…

Read More

‘പ്രസിഡന്റിന് പോലും രക്ഷയില്ലെങ്കില്‍…’; പൊതുനിരത്തില്‍ മദ്യപനില്‍ നിന്ന് മെക്‌സികന്‍ പ്രസിഡന്റ് നേരിട്ട ദുരനുഭവം ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലൗഡിയ ഷെയ്ന്‍ബോയെ ബലമായി ആലിംഗനം ചെയ്യാന്‍ ശ്രമിച്ചയാള്‍ക്കെതിരെ കേസ്. പ്രസിഡന്റ് മെക്‌സികന്‍ സിറ്റിയിലെ പൊതുപരിപാടി സ്ഥലത്തേക്ക് നടക്കുന്നതിനിടെ മദ്യപിച്ച് ലക്കുകെട്ട ഒരാള്‍ പ്രസിഡന്റിനെ ഓടിവന്ന് കെട്ടിപ്പിടിക്കുകയും ബലമായി ചുംബിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലാകുകയാണ്. പൊതുരംഗത്തെ സ്ത്രീകളുടെ സുരക്ഷയും സ്വകാര്യതയും സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ ഉയരുകയും ചെയ്യുന്നുണ്ട്. ഒരു പ്രസിഡന്റിന് രക്ഷയില്ലെങ്കില്‍ എങ്ങനെ സാധാരണ സ്ത്രീകള്‍ പുറത്തിറങ്ങി നടക്കുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ ചോദിക്കുന്നത്. മദ്യപന്റെ കൈ തട്ടിമാറ്റിയെങ്കിലും സംഭവസ്ഥലത്തുവച്ച്…

Read More

മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ അനുവദിച്ചില്ല; അടിമാലിയിൽ കട അടിച്ച് തകർത്ത് മദ്യപൻ

മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ അനുവദിച്ചില്ലെന്ന് പറഞ്ഞ് അടിമാലിയിൽ കട അടിച്ച് തകർത്തു. മദ്യലഹരിയിൽ ആയിരുന്നു മച്ചിപ്ലാവ് സ്വദേശി ഷിജു അക്രമം നടത്തിയത്. ഫോൺ ചാർജ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിമാലി ബസ്റ്റാൻഡിൽ എത്തിയ ഷിജു, മദ്യലഹരിയിലാണ് എന്ന് ബോധ്യപ്പെട്ടതോടെ കട ഉടമ പറ്റില്ലെന്ന് പറയുകയായിരുന്നു. ഇതിൽ പ്രകോപിതനായ മച്ചിപ്ലാവ് സ്വദേശി അസഭ്യം പറയുകയും, അക്രമം നടത്തുകയുമായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. ബഹളം കേട്ട് സമീപത്തെ കടക്കാരെല്ലാം ഓടിയെത്തിയപ്പോഴേക്കും, ബാർബർ ഷോപ്പിന്റെ ചില്ലുകൾ ഷിജു അടിച്ച് തകർത്തു. വിവരം…

Read More

തിരുവനന്തപുരം മെഡിക്കൽ കോളജില്‍ ചികിത്സ കിട്ടാതെ മരിച്ച വേണുവിന്റെ മൃതദേഹം സംസ്‌കരിച്ചു

ആരോഗ്യവകുപ്പിൻ്റെ അനാസ്ഥ സംസ്ഥാനത്ത് ഒരു ജീവൻ കൂടി പൊലിഞ്ഞു. കൊല്ലം പന്മന സ്വദേശി വേണുവാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ ലഭിക്കാതെ മരിച്ചത്. വേണുവിൻ്റെ സംസ്ക്കാര ചടങ്ങുകൾ വീട്ടുവളപ്പിൽ നടന്നു. അടിയന്തര ചികിത്സ നിർദേശിച്ച് മെഡിക്കൽ കോളജിലേക്ക് അയച്ച വേണുവിന് ആറ് ദിവസമായി യാതൊരു ചികിത്സയും ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാ ജോർജ്. തനിക്ക് ചികിത്സ നിഷേധിച്ചിതായി വേണു പറയുന്ന ഓഡിയോ സന്ദേശം ട്വന്റി ഫോർ പുറത്തുവിട്ടു. നെഞ്ചുവേദനയെ തുടർന്ന് ഇക്കഴിഞ്ഞ 31നാണ്…

Read More

ശബരിമല സ്വർണക്കൊള്ള; മുരാരി ബാബുവിനെയും സുധീഷ് കുമാറിനെയും വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി

ശബരിമല സ്വർണക്കൊള്ളയിലെ പ്രതികളായ മുരാരി ബാബുവിനെയും സുധീഷ് കുമാറിനെയും വീണ്ടും കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങി എസ്ഐടി. ശ്രീകോവിൽ വാതിലുമായി ബന്ധപ്പെട്ട തട്ടിപ്പിലേക്കുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് റാന്നി കോടതിയിൽ എസ്ഐടി അപേക്ഷ നൽകി. മുരാരി ബാബു നൽകിയ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. ശ്രീകോവിൽ വാതിലുമായി ബന്ധപ്പെട്ട തട്ടിപ്പിലേക്കുള്ള അന്വേഷണത്തിൻ്റെ ഭാഗമായാണ് പ്രതികളെ കൂടുതൽ സമയം കസ്റ്റഡിയിൽ ആവശ്യപ്പെടുന്നത്. ഈ അന്വേഷണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനാണ് എസ്ഐടി ഈ അപേക്ഷ റാന്നി കോടതിയിൽ സമർപ്പിച്ചത്. ഈ ജാമ്യാപേക്ഷ സംബന്ധിച്ച…

Read More