സൗരവ് ഗാംഗുലിക്ക് ആൻജിയോ പ്ലാസ്റ്റിക് സർജറി നടത്തി

നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലിക്ക് ആൻജിയോ പ്ലാസ്റ്റിക് സർജറി നടത്ത. ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. പൾസും രക്തസമ്മർദവും തൃപ്തികരമാണ് വീട്ടിലെ ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെയാണ് സൗരവ് ഗാംഗുലിക്ക് നെഞ്ചുവേദന തോന്നിയതും ഉച്ചയോടെ കൊൽക്കത്തയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതും. ബിസിസിഐ യോഗത്തിന് ശേഷം അഹമ്മദാബാദിൽ നിന്ന് കഴിഞ്ഞ ദിവസമാണ് ഗാംഗുലി മടങ്ങിയെത്തിയത്. ഗാംഗുലിയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷായും പ്രതികരിച്ചു. ഗാംഗുലി എത്രയും വേഗം ആരോഗ്യം വീണ്ടെടുക്കട്ടെയെന്ന് ബംഗാൾ…

Read More

സ്വര്‍ണവില ഈ മാസത്തെ ഉയര്‍ന്ന നിരക്കിൽ തുടരുന്നു

സ്വര്‍ണവില ഈ മാസത്തെ ഉയര്‍ന്ന നിരക്കിൽ തുടരുന്നു. ഗ്രാ​മി​ന് 4,725 രൂ​പ​യി​ലും പ​വ​ന് 37,800 രൂ​പ​യി​ലു​മാ​ണ് ഇന്നലെ വ്യാ​പാ​രം നടന്നത്. ഒക്ടോബര്‍ പത്തിനാണ് ഗ്രാ​മി​ന് 30 രൂ​പ​യും പ​വ​ന് 240 രൂ​പ​യും വര്‍ധിച്ച്‌ ഈ നിരക്കിലേക്കെത്തിയത്. രാജ്യാന്തര വിപണിയില്‍ ഔണ്‍സിന് 1,914 ഡോളര്‍ എന്ന നിലവാരത്തിലാണ് വ്യാപാരം നടന്നത്. ഒക്‌ടോബര്‍-9 പവന് 360 രൂപ വര്‍ധിച്ചിരുന്നു. ഒക്ടോബര്‍ 5ന് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു. പവന് 37,120 രൂപയും ഗ്രാമിന് 46,40 രൂപയുമായിരുന്നു….

Read More

വാളായറിൽ ട്രെയിനിടിച്ചു കാട്ടാനകൾ ചരിഞ്ഞ സംഭവം; തമിഴ്‌നാട് വനം വകുപ്പും റെയിൽവേയും തമ്മിൽ തർക്കം

ട്രെയിനിടിച്ച് വാളയാറിൽ കാട്ടാനകൾ ചരിഞ്ഞ സംഭവത്തിൽ തമിഴ്‌നാട് വനം വകുപ്പും റെയിൽവേയും തമ്മിൽ തർക്കം. ട്രെയിനിന്റെ ചിപ്പ് വനം വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. വിവരങ്ങൾ ശേഖരിക്കാൻ എത്തിയ തമിഴ്‌നാട് വനം വകുപ്പ് ഉദ്യോഗസ്ഥരെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ ആർ.പി.എഫ് ഉദ്യോഗസ്ഥർ തടഞ്ഞു വച്ചു. നിയമപ്രകാരമല്ല തമിഴ് നാട് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടികളെന്ന് റെയിൽവേ പറയുന്നു.   കഴിഞ്ഞ ദിവസമാണ് കോയമ്പത്തൂരിനും വാളയാറിനും ഇടയിൽ ട്രെയിൻ തട്ടി കാട്ടാനകൾ ചെരിഞ്ഞത്. ലോക്കോ പൈലറ്റിന്റെ അമിത വേഗമാണ് അപകടത്തിന്…

Read More

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മലപ്പുറത്ത് ചികിത്സയിൽ കഴിഞ്ഞ സ്ത്രീ മരിച്ചു

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. മലപ്പുറം പള്ളിക്കൽ സ്വദേശിനി നഫീസയാണ് (52) മരിച്ചത്. പ്രമേഹം, രക്തസമ്മർദ്ദം, വൃക്ക സംബന്ധമായ രോഗം എന്നീ രോഗങ്ങളുണ്ടായിരുന്നു. സമ്പർക്കത്തിലൂടെയാണ് ഇവർ രോഗബാധിതയായത്. പനിയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് ജൂലൈ 24നാണ് ഇവരെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനേഴായി.  

Read More

പാലക്കാട്‌ സിപിഐഎം മുൻ ലോക്കൽ കമ്മിറ്റി അംഗത്തെ ക്രൂരമായി മർദിച്ചു; സിപിഐഎം പ്രാദേശിക നേതാവ് ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

പാലക്കാട്‌ ഒറ്റപ്പാലം ലക്കിടിയിൽ സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗത്തെ ക്രൂരമായി മർദിച്ച കേസിൽ സിപിഎം പ്രാദേശിക നേതാവ് ഉൾപ്പെടെ 3 പേർ അറസ്റ്റിൽ. ലക്കിടി ലോക്കൽ കമ്മിറ്റി അംഗവും പഞ്ചായത്ത് മുൻ അംഗവുമായ അനിൽകുമാർ, സിഐടിയു തൊഴിലാളി വിജിദാസ്, പ്രിൻസ് എന്നിവരാണു പിടിയിലായത്. ലക്കിടി തെക്കുംചെറോട് സ്വദേശിയും പാർട്ടി അംഗവുമായ സുരേന്ദ്രൻ ആക്രമിക്കപ്പെട്ട കേസിലാണ് അറസ്റ്റ്. തിരഞ്ഞെടുപ്പിൽ തോറ്റ വൈരാഗ്യത്തിലാണ് പാർട്ടി അംഗമായ സുരേന്ദ്രനെ ആക്രമിച്ചത്. ശനിയാഴ്ച രാത്രി ബൈക്കിൽ പോകുന്നതിനിടെ നാലംഗ സംഘം ഇരുമ്പ്…

Read More

കൊവിഡിന്റെ വെല്ലുവിളി എത്ര വലുതായാലും അതിനെ നേരിടാൻ രാജ്യം തയ്യാറാണെന്ന് പ്രധാനമന്ത്രി

  നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊവിഡ്. വെല്ലുവിളി എത്ര വലുതായാലും അതിനെ നേരിടാൻ രാജ്യം തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു മോദി. കൊവിഡിനെതിരെ പ്രകൃതി ദുരന്തങ്ങളെയും രാജ്യം നേരിട്ടുവെന്നും മോദി പറഞ്ഞു സർവശക്തി ഉപയോഗിച്ചും കൊവിഡിനെതിരെ രാജ്യം പോരാടും. കടുത്ത പ്രതിസന്ധി നിറഞ്ഞ സാഹചര്യത്തിലും ഓക്‌സിജൻ എക്‌സ്പ്രസ് ഓടിച്ചവരെയും മറ്റ് കൊവിഡ് മുന്നണി പോരാളികളിൽ ചിലരെയും മൻ കി ബാത്തിൽ പ്രധാനമന്ത്രി നേരിട്ട് വിളിച്ച് അഭിനന്ദിച്ചു. രണ്ടാം…

Read More

കണ്ണൂരിൽ മകളുടെ കൂട്ടുകാരികൾക്ക് അശ്ലീല സന്ദേശമയച്ച 52കാരൻ പിടിയിൽ ​​​​​​​

  മകളുടെ കൂട്ടുകാരികൾക്ക് അശ്ലീല സന്ദേശവും ചിത്രങ്ങളും അയച്ച 52കാരൻ അറസ്റ്റിൽ. കണ്ണൂർ കടലായി സ്വദേശി ഹരീഷാണ് പിടിയിലായത്. ഇയളെ പോക്‌സോ വകുപ്പുകൾ ചുമത്തി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. നിരവധി പേർക്ക് ഇയാൾ ഇത്തരത്തിൽ അശ്ലീല സന്ദേശങ്ങൾ അയച്ചതായാണ് വിവരം എൽ ഐ സി ഏജന്റാണ് ഹരീഷ്. മകളുടെ ഫോണിൽ നിന്ന് രഹസ്യമായി കൂട്ടുകാരികളുടെ ഫോൺ നമ്പറുകൾ ശേഖരിക്കുകയും പിന്നീട് ഇയാളുടെ ഫോണിൽ നിന്ന് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയക്കുകയായിരുന്നു.

Read More

കനത്ത മഴ: മലപ്പുറത്ത് വീട് തകർന്ന് രണ്ട് കുഞ്ഞുങ്ങൾ മരിച്ചു

മലപ്പുറം കരിപ്പൂരിൽ കനത്ത മഴയെ തുടർന്ന് വീട് തകർന്ന് രണ്ട് കുഞ്ഞുങ്ങൾ മരിച്ചു. റിസ്‌വാന (8), റിൻസാന (7 മാസം) എന്നീ കുഞ്ഞുങ്ങളാണ് മരിച്ചത്. പുലർച്ചെ അഞ്ചേ മുക്കാലോടെയാണ് മണിക്കാണ് സംഭവം. കരിപ്പൂർ മാതംകുളം എന്ന സ്ഥലത്താണ് അപകടം ഉണ്ടായത്. സമീപത്ത് പണിനടന്നുകൊണ്ടിരുന്ന ഒരു വീടിൻ്റെ മതിൽ അടുത്തുള്ള വീടിനു മുകളിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. ഇതേ തുടർന്നാണ് കുഞ്ഞുങ്ങൾ മരിച്ചത്. ഇവരുടെ മാതാപിതാക്കൾ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. നാട്ടുകാരും ഫയർഫോഴ്സും എത്തി കുഞ്ഞുങ്ങളുടെ ശരീരം പുറത്തെടുത്ത് മോർച്ചറിയിലേക്ക് മാറ്റി.

Read More

ടിബറ്റന്‍ അതിര്‍ത്തിയില്‍ തടയണ തകര്‍ന്നു; രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് നേപ്പാള്‍ പൊലിസ്

ടിബറ്റന്‍ അതിര്‍ത്തിയില്‍ തടയണ തകന്നതായി നേപ്പാള്‍ പൊലിസ്. രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. എല്ലാവരും എത്രയും പെട്ടെന്ന് സുരക്ഷിതമായ ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് മാറണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം,തുടര്‍ച്ചയായ മൂന്നാം ദിവസവും യുദ്ധകാല അടിസ്ഥാനത്തില്‍ നേപ്പാളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 290 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 1500 പേരെയാണ് ഇനിയും കണ്ടെത്താന്‍ ഉള്ളത്. മലയാളികളെ ഉള്‍പ്പെടെ കണ്ടെത്താന്‍ വിദേശകാര്യ മന്ത്രാലയം ഇടപെടല്‍ നടത്തുന്നുവെന്ന് സുരേഷ് ഗോപി പറഞ്ഞു. ഇന്ത്യയിലേക്ക് വൈദ്യുതി എത്തിക്കുന്ന ദേവിഘട്ട് ഉള്‍പ്പെടെ 13-ഓളം പ്രധാന…

Read More

കവർച്ച ആഘോഷിക്കാൻ കയറിയത് ബാറിൽ, മലയാളി യുവാവ് അറസ്റ്റിൽ

മൂന്ന് ലക്ഷം രൂപയുടെ ലാപ്ടോപ്പും പണവും മോഷ്ടിച്ചതിന് ശേഷം അത് ആഘോഷിക്കാൻ ബാറിൽ കയറിയ മലയാളി യുവാവ് കോയമ്പത്തൂരിൽ അറസ്റ്റിലായി. കോഴിക്കോട് വെള്ളയിൽ സ്വദേശി സയിദ് അഹമ്മദ് മുബീനാണ് (26) പൊലീസ് പിടിയിലായത്. കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ചെന്നൈ സ്വദേശിയായ ഒരു യാത്രക്കാരന്റെ ബാഗാണ് മുബീൻ മോഷ്ടിച്ചത്. ബാഗിൽ മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന ലാപ്ടോപ്പും പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും ഉണ്ടായിരുന്നു. മോഷണത്തിന് ശേഷം ഇയാൾ റെയിൽവേ സ്റ്റേഷന് സമീപമുള്ള ടാസ്മാക് ഔട്ട്ലെറ്റിലേക്ക് പോയി….

Read More