പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും

പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും. ഇടപ്പള്ളി മണ്ണുത്തി ദേശീയപാത നിർമാണം കാര്യക്ഷമം അല്ലെന്ന ജില്ലാ കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി തീരുമാനം. പാലിയേക്കരയിൽ ടോൾ പിരിവ് നിലച്ചിട്ട് രണ്ട് മാസം പൂർത്തിയായി. ഇന്ന് വിലക്ക് നീക്കുമെന്ന് ദേശീയപാതയിൽ പ്രതീക്ഷിച്ചിരുന്നെങ്കിലും തിരിച്ചടി നേരിട്ടു. മേഖലയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണെന്നും അപകടങ്ങൾ പതിവാണെന്നുമായിരുന്നു ജില്ലാ കളക്ടർ നൽകിയ റിപ്പോർട്ട്. മോണിറ്ററിങ് കമ്മിറ്റിയുടെ റിപ്പോർട്ടിനെ എൻഎച്ച്ഐ പ്രതിരോധിച്ച എങ്കിലും ഫലം കണ്ടില്ല. കരാറുകാരുടെ കണ്ണിലൂടെ മാത്രം വിഷയത്തെ കാണരുതെന്ന് കോടതിയുടെ മുന്നറിയിപ്പ്. അഞ്ച്…

Read More

സംസ്ഥാനത്ത് ഇന്ന് 5378 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5378 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 719, കോഴിക്കോട് 686, തൃശൂര്‍ 573, എറണാകുളം 472, തിരുവനന്തപുരം 457, കോട്ടയം 425, കൊല്ലം 397, പാലക്കാട് 376, ആലപ്പുഴ 347, ഇടുക്കി 256, കണ്ണൂര്‍ 226, പത്തനംതിട്ട 207, വയനാട് 151, കാസര്‍ഗോഡ് 86 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,996 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.60 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

സംഭവ സമയത്ത് ജോജു മാസ്‌ക് വെച്ചിരുന്നില്ല;പുതിയ പരാതിയുമായി യൂത്ത് കോൺഗ്രസ്

വൈറ്റിലയിൽ നടന്ന കോൺഗ്രസ് പ്രതിഷേധത്തിനിടെ ജോജുവിന്റെ വാഹനം തല്ലിത്തകർത്ത സംഭവത്തിൽ മുമ്പുന്നയിച്ച ആരോപണങ്ങൾ പൊളിഞ്ഞതിന് പിന്നാലെ പുതിയ പരാതിയുമായി യൂത്ത് കോൺഗ്രസ്. സംഭവം നടക്കുമ്പോൾ ജോജു മാസ്‌ക് വെച്ചിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് കൊച്ചി ഡിസിപിക്ക് പരാതി നൽകി നേരത്തെ ജോജു മദ്യപിച്ചിരുന്നുവെന്ന കോൺഗ്രസിന്റെ ആരോപണം വൈദ്യപരിശോധനയിൽ തന്നെ പൊളിഞ്ഞിരുന്നു. ഇതിന് പിന്നാലെ വനിതാ പ്രവർത്തകരെ കയറി പിടിച്ചെന്ന ആരോപണം കൂടി ഉന്നയിച്ചു. ഇതും ദുർബലമായതോടെയാണ് മാസ്‌ക് വെച്ചിരുന്നില്ലെന്ന പരാതി നൽകിയത്.

Read More

ഘടകകക്ഷികളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല; കോൺഗ്രസും ആത്മപരിശോധന നടത്തണം: പി ജെ ജോസഫ്

  തെരഞ്ഞെടുപ്പ് പരാജയത്തിൽ ഘടക കക്ഷികളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും കോൺഗ്രസും ആത്മപരിശോധന നടത്തണമെന്നും കേരളാ കോൺഗ്രസ് നേതാവ് പി ജെ ജോസഫ്. പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ സമയത്ത് മുന്നണിയിൽ ഉണ്ടായിരുന്ന കെട്ടുറപ്പ് ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നും കെട്ടുറപ്പുള്ള അന്തരീക്ഷമുണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ കുറവ് നികത്താനായില്ല. ആ കുറവ് പല സ്ഥലത്തും നിലനിന്നു. ഘടക കക്ഷികൾതോറ്റ സീറ്റുകൾ പരിശോധിക്കുമ്പോൽ കോൺഗ്രസ് പാർട്ടിയും വിലയിരുത്തൽ നടത്തേണ്ടതുണ്ട്. കോൺഗ്രസിലെ ഗ്രൂപ്പാണോ പ്രശ്‌നമെന്ന ചോദ്യത്തിന് തീർച്ചയായും എന്നായിരുന്നു പി ജെ…

Read More

പാർലമെന്റ് വർഷകാല സമ്മേളനം: സഭയിലെത്താത്ത പാർട്ടി എംപിമാരെ ശാസിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യസഭയിൽ എംപിമാർ ഹാജരാകാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് പ്രധാവനമന്ത്രി നരേന്ദ്ര മോദി. നടപടിക്രമങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും തിങ്കളാഴ്ച ബില്ലുകൾ പാസാക്കുന്ന ഘട്ടത്തിൽ ഹാജരാകാതിരിക്കുകയും ചെയ്ത എംപിമാരുടെ പേരുകൾ പ്രധാനമന്ത്രി തേടിയെന്നാണ് വിവരം. പാർലമെന്റ് വർഷകാല സമ്മേളനത്തിന്റെ പ്രധാന്യത്തെ കുറിച്ചും അദ്ദേഹം വിശദമാക്കി. ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ മാസം മൂന്നിന് ലോക്സഭ പാസാക്കിയ ഫിലിം സർട്ടിഫിക്കേഷൻ അപ്പീൽ ട്രിബ്യൂണൽ ഉൾപ്പടെ ഒമ്പത് അപ്പീൽ ട്രിബ്യൂണൽ റദ്ദാക്കികൊണ്ടുള്ള ബിൽ തിങ്കളാഴ്ച രാജ്യസഭയിൽ പാസാക്കിയിരുന്നു. ബിൽ…

Read More

വയനാട്ടിലെ ദുരിതബാധിതർക്ക് കോൺഗ്രസ് നിർമ്മിച്ചു നൽകുന്ന വീടുകളുടെ തറക്കല്ലിടൽ 26ന്; രാഹുൽഗാന്ധി ഉദ്ഘാടനം ചെയ്യും

കോൺഗ്രസ് വയനാട്ടിലെ ദുരിതബാധിതർക്ക് നിർമ്മിച്ചു നൽകുന്ന വീടുകളുടെ തറക്കല്ലിടൽ ഈ മാസം 26ന്. രാഹുൽഗാന്ധി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ടരയാണ് ചടങ്ങ് നടക്കുക. തുടക്കത്തിൽ ആരംഭിക്കുന്നത് 50 വീടുകളുടെ നിർമ്മാണം നടക്കുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വ്യക്തമാക്കി.ഒരു വീടിന് 1100 സ്ക്വയർ ഫീറ്റ്. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് സർക്കാർ ഒഴിവാക്കിയ ആളുകൾ ആയിരിക്കും ഗുണഭോക്താക്കൾ. ദുരന്തത്തിൽപ്പെട്ട കച്ചവട സ്ഥാപനങ്ങളുടെ ഉടമകൾക്ക് 5 ലക്ഷം രൂപ വീതം ധനസഹായം നൽകും. മേപ്പാടി പഞ്ചായത്തിലെ കുന്നംപറ്റത്താണ് വീടുകൾ നിർമ്മിക്കുന്നത്….

Read More

കോട്ടയം മെഡിക്കൽ കോളജ് അപകടം; അടിയന്തര യോഗം വിളിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്

കോട്ടയം മെഡിക്കൽ കോളജ് അപകടത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് അടിയന്തര യോഗം വിളിച്ചു. ആരോഗ്യ സെക്രട്ടറി, ഡിഎംഇ, ഡിഎച്ച്എസ് ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുക്കും. ഉന്നതതല യോഗം രാവിലെ 10 മണിക്കാണ്. നിപ ഉൾപ്പെടെയുള്ള വിഷയങ്ങളും ചർച്ചയാകും അപകടത്തിനെക്കുറിച്ച് ഇന്ന് ജില്ലാ കളക്ടര്‍ വിശദമായ അന്വേഷണം ആരംഭിക്കും. പ്രവേശനം നിരോധിച്ചിരുന്ന ശുചിമുറിയില്‍ ആളുകള്‍ കയറിയതിനെ കുറിച്ച് അന്വേഷിക്കും.അപകടത്തില്‍ ജീവന്‍ നഷ്ടമായ ബിന്ദുവിന്റെ സംസ്‌കാരം ഇന്ന് തലയോലപറമ്പില്‍ നടക്കും. അതേസമയം സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍….

Read More

‘I hate my life…Ammu….’ എന്ന് ആത്മഹത്യാ കുറിപ്പ്; ചെന്നിത്തല നവോദയ സ്കൂളിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ

ചെന്നിത്തല നവോദയ സ്കൂളിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ. പ്ലസ് വൺ വിദ്യാർഥി അഭിഗീത് ഹോസ്റ്റലിൽ തൂങ്ങിമരിച്ചു. ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമല്ല. ‘I hate my life…Ammu Ammu…’ എന്ന് ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തി. നാലുമാസം മുമ്പ് മറ്റൊരു വിദ്യാർത്ഥിനിയും കോളേജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ചിരുന്നു. കായംകുളം സ്വദേശിയായ അഭിഗീത് ഇന്ന് രാവിലെ ക്ലാസില്‍ എത്തിയിരുന്നു. ഉച്ചയ്ക്ക് ശേഷം കുട്ടി ക്ലാസില്‍ എത്തിയിരുന്നില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആണ് ഹോസ്റ്റലിലെ ശുചിമുറിയോട് ചേര്‍ന്ന് തൂങ്ങി മരിച്ച നിലയില്‍…

Read More

‘വർഗ വഞ്ചനയാണ് ചെയ്തത്; ഓരോരുത്തർ ചാനലിലിരുന്ന് സംസാരിക്കുന്നതിന് മറുപടി പറയേണ്ടതില്ല’

  തിരുവനന്തപുരം ∙ തെറ്റുതിരുത്തിയാൽ പാർട്ടി വിട്ടവരെ തിരിച്ചെടുക്കുമെന്ന എം.വി.ജയരാജന്റെ പ്രസ്താവനയിൽ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. വർഗവഞ്ചനയാണ് അവർ ചെയ്തതെന്നും പാർട്ടിയെ ചതിച്ചെന്നും ഗോവിന്ദൻ പറഞ്ഞു. തെറ്റ് തിരുത്തിയാൽ തിരിച്ചെടുക്കുമെന്നത് പൊതുരീതിയാണെന്നും ഓരോരുത്തർ ഓരോ ചാനലിലിരുന്ന് സംസാരിക്കുന്നതിന് മറുപടി പറയേണ്ടതില്ലെന്നും ഗോവിന്ദൻ പറഞ്ഞു. ‘‘നേരത്തെ തന്നെ ഇതെല്ലാം ഞങ്ങൾ സ്വയം വിമർശനമായി കണ്ടതാണ്. ഓരോരുത്തർ അവിടെയും ഇവിടെയും ഇരുന്ന് ഓരോ ചാനലിലായി സംസാരിക്കുന്നതിന് മറുപടി പറയേണ്ടതില്ല. തെറ്റു തിരുത്തിയാൽ ഈ ഭൂമുഖത്ത് ആരെയും തിരിച്ചെടുക്കുമല്ലോ….

Read More

ചരിത്രം കുറിച്ച് പാലാ; ആദ്യമായി ഇടതുമുന്നണി അധികാരത്തിൽ

പാലാ നഗരസഭയിൽ എൽ ഡി എഫ് വിജയമുറപ്പിച്ചു. ചരിത്രത്തിൽ ആദ്യമായാണ് പാലാ മുൻസിപ്പാലിറ്റിയിൽ ഇടതുമുന്നണി അധികാരത്തിലെത്തുന്നത്. ജോസ് കെ മാണിയുടെ എൽ ഡി എഫ് പ്രവേശനം ഇടതുമുന്നണിയെ കാര്യമായി സഹായിച്ചുവെന്ന് തന്നെയാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. മുൻസിപ്പാലിറ്റിയിലെ 14 വാർഡുകളിൽ എൽ ഡി എഫ് സ്ഥാനാർഥികൾ വിജയിച്ചു. എട്ടിടത്ത് മാത്രമാണ് യുഡിഎഫിന് ജയിക്കാൻ സാധിച്ചത്. നഗരസഭയിൽ 16 ഇടത്ത് മത്സരിച്ച ജോസ് വിഭാഗം 11 ഇടങ്ങളിലും വിജയിച്ച് കയറി. 13 ഇടത്ത് മത്സരിച്ച പി ജെ ജോസഫ്…

Read More