കെഎസ്ആർടിസിയുടെ ‘ബൈപാസ് റൈഡർ’ ഒരുങ്ങി
മലപ്പുറം ജില്ലയിൽ കെഎസ്ആർടിസിയുടെ അതിവേഗ സർവീസിനായി ‘ബൈപാസ് റൈഡർ’ ഒരുങ്ങി. യാത്രക്കാരെ അതിവേഗം ലക്ഷ്യ സ്ഥാനത്ത് എത്തിക്കാൻ കെഎസ്ആർടിസി തയാറാക്കിയ പുതിയ പദ്ധതിയാണ് സൂപ്പർ ക്ലാസ് ബൈപാസ് റൈഡർ സർവീസുകൾ. ഇതിനായി കണ്ടനകം കെഎസ്ആർടിസി റീജനൽ വർക്‌ഷോപ്പിൽ 12 ബസുകളാണ് രൂപമാറ്റം വരുത്തി നിലവിൽ നിരത്തിൽ ഇറക്കുന്നത്. കോഴിക്കോട് – തിരുവനന്തപുരം റൂട്ടിൽ ബൈപാസ് പാതകൾ പ്രയോജനപ്പെടുത്തിയാണ് ഈ പദ്ധതി. ഈ മാസം രണ്ടാം വാരത്തോടെ ബസുകൾ ജനങ്ങൾക്കായി നിരത്തിലിറങ്ങും. ബൈപാസുകൾ കൂടുതലായി ഉപയോഗിക്കുന്നതിനാൽ കോഴിക്കോട് –…