Headlines

മാലിന്യം പൊതുസ്ഥലത്തിട്ടാൽ 1 ലക്ഷം ദിർഹം വരെ പിഴ

അബുദാബി: പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളിയാൽ 1000 മുതൽ 1 ലക്ഷം ദിർഹം വരെ പിഴ. ശരിയായ വിധത്തിൽ നിശ്ചിത സ്ഥലത്തു മാത്രമേ മാലിന്യം നിക്ഷേപിക്കാവൂ എന്നും നിയമലംഘകർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അബുദാബി ഗതാഗത, നഗരസഭയും മാലിന്യനിർമാർജന വിഭാഗമായ തദ് വീറും മുന്നറിയിപ്പു നൽകിയിരുന്നു. വാഹനത്തിൽനിന്ന് മാലിന്യങ്ങൾ പുറത്തെറിഞ്ഞാൽ ഡ്രൈവർക്ക് 1000 ദിർഹം പിഴയും 6 ബ്ലാക്ക്പോയിന്റും ശിക്ഷയുണ്ടാകും. കൃഷി, പൂന്തോട്ട മാലിന്യങ്ങളും കെട്ടിട നിർമാണ വസ്തുക്കളും അനുമതിയില്ലാത്ത സ്ഥലത്തു നിക്ഷേപിച്ചാൽ 10,000 ദിർഹം പിഴയുണ്ട്. നിർമാണ സ്ഥലത്തെ…

Read More

വയനാട് ജില്ലയില്‍ 961 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 19.59

  വയനാട് ജില്ലയില്‍ ഇന്ന് (27.08.21) 961 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 220 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 19.59 ആണ്. 6 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 955 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 93922 ആയി. 85344 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 7259 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 5772 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

ന്യൂസിലാൻഡ് വെടിവെപ്പ്: 51 പേരെ കൊലപ്പെടുത്തിയ ബ്രന്റൺ ടൊറന്റിന് ശിക്ഷ വിധിച്ചു

ന്യൂസിലാൻഡിൽ മുസ്ലീം പള്ളികളിൽ കയറി വെടിയുതിർത്ത് 51 പേരെ കൊലപ്പെടുത്തിയ ബ്രന്റൺ ടൊറന്റിന് ശിക്ഷ വിധിച്ചു. പരോൾ ഇല്ലാതെ ആജീവനാന്തം തടവുശിക്ഷയാണ് ഇയാൾക്ക് വിധിച്ചത്. ഇതാദ്യമായാണ് ന്യൂസിലാൻഡിൽ ഈ ശിക്ഷ വിധിക്കുന്നത്. വെറുപ്പ് അടിസ്ഥാനമാക്കിയാണ് കുറ്റവാളിയുടെ ചിന്ത. കുട്ടികളെയും സ്ത്രീകളെയും കൊന്നുതള്ളാൻ ഇയാളെ പ്രേരിപ്പിച്ചത് വെറുപ്പാണ്. ന്യൂസിലാൻഡ് ചരിത്രത്തിലെ അഭൂതപൂർവമായ വിധിയാണിതെന്ന് വിധിപ്രസ്താവം നടത്തി ജഡ്ജി കാമറോൺ മൻഡർ പറഞ്ഞു വലതുപക്ഷ തീവ്രവാദം നടത്താമെന്ന കൊലയാളിയുടെ ലക്ഷ്യം പരാജയപ്പെട്ടു. കൊലയാളിയുടെ പ്രവൃത്തിക്ക് ന്യൂസിലാൻഡ് സമൂഹം വലിയ വില…

Read More

അർജുൻ ആയങ്കിയെ പിന്തുണച്ചവരുടെ പട്ടിക തയാർ; വീടുകളിൽ പൊലീസ് എത്തിത്തുടങ്ങി

  കോട്ടയം∙ കേരള പൊലീസിനെ വെല്ലുവിളിച്ച് അർജുൻ ആയങ്കി ഒളിവിൽ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ അടക്കം പിന്തുണ നൽകിയവരുടെ പട്ടിക പൊലീസ് തയാറാക്കി. അർജുൻ ആയങ്കിയെ പിന്തുണച്ചവരുടെ ലിസ്റ്റ് തയാറാക്കിയതായും അത്തരക്കാരുടെ വീടുകളിലേക്ക് പൊലീസ് എത്തി തുടങ്ങിയെന്നും എഡിജിപി പി. വിജയൻ മനോരമ ന്യൂസിനോടു പറഞ്ഞു. ആയങ്കി സൂപ്പർ സ്റ്റാറല്ല, ക്രിമിനലാണ്. സ്വർണം പൊട്ടിക്കൽ ഉൾപ്പെടെ ഒട്ടേറെ കുറ്റങ്ങൾ ചെയ്തയാളെ സമൂഹത്തിനു മുന്നിൽ പിന്തുണയ്ക്കുന്നതു തെറ്റായ സന്ദേശം നൽകുമെന്നും എഡിജിപി അഭിപ്രായപ്പെട്ടു.അതേസമയം അർജുൻ ആയങ്കിയെ വെടിവച്ചു പിടിക്കാൻ…

Read More

ഖത്തറില്‍ സെപ്തംബറില്‍ സ്‌കൂളുകള്‍ തുറക്കും; ജീവനക്കാര്‍ ആഗസ്റ്റ് 19ന് എത്തണം

ദോഹ: സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ സെപ്തംബര്‍ ആദ്യം തുറക്കുമെന്ന് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അധ്യാപകരും അനധ്യാപകരുമടങ്ങുന്ന സ്‌കൂള്‍ ജീവനക്കാര്‍ ആഗസ്റ്റ് 19 മുതല്‍ ജോലിക്ക് ഹാജരാകണം. സെപ്തംബര്‍ ആദ്യവാരം ക്ലാസുകള്‍ ആരംഭിക്കും. ജീവനക്കാരുടെയും അധ്യാപകരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന് ആവശ്യമായ പദ്ധതികളും നടപടിക്രമങ്ങളും ഉറപ്പുവരുത്താന്‍ സ്‌കൂള്‍ അധികൃതരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. എല്ലാവരുടെയും സുരക്ഷ ഉറപ്പുവരുത്തുന്ന തരത്തിലുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിന് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ എല്ലാ സ്‌കൂളുകളോടും നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

Read More

കാസര്‍ഗോഡ് 16കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസ്; ഒളിവില്‍ പോയ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

കാസര്‍ഗോഡ് ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കാഞ്ഞങ്ങാട് ഡിവൈഎസ്പി സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ അഞ്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരാണ് കേസ് അന്വേഷിക്കുന്നത്. ചന്തേര സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഒന്‍പത് കേസുകളില്‍ ഒന്‍പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിലുള്ള യൂത്ത് ലീഗ് നേതാവ് സിറാജുദ്ദീന്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചിട്ടുണ്ട്. പയ്യന്നൂര്‍, കോഴിക്കോട് കസബ പൊലീസ് സ്റ്റേഷന്‍, കൊച്ചി എളമക്കര പൊലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് കൈമാറിയ…

Read More

നിയമസഭ തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഫെബ്രുവരി ആദ്യവാരം ഉണ്ടായേക്കും

നിയമസഭ തിരഞ്ഞെടുപ്പിന്റെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഫെബ്രുവരി ആദ്യവാരം ഉണ്ടായേക്കും. സിറ്റിംഗ്, സംവരണ സീറ്റുകളിലെ പട്ടിക ആദ്യം പ്രഖ്യാപിക്കും.പാലക്കാട്, തൃപ്പൂണിത്തുറ സീറ്റുകളിലെ സ്ഥാനാര്‍ഥികളെ പിന്നീടായിരിക്കും പ്രഖ്യാപിക്കുക. ഉച്ചയോടെ ഡല്‍ഹി കേരള ഹൗസില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ കേരളത്തിലെ നേതാക്കളുമായി ചര്‍ച്ചനടത്തും. (Congress candidate list likely to be out in the first week of February).മത്സരിക്കാനില്ലെന്ന് കെ ബാബു നേതൃത്വത്തെ അറിയിച്ചതായും വിവരമുണ്ട്. എല്‍ദോസ് കുന്നപ്പിള്ളിയെ പെരുമ്പാവൂരില്‍ നിന്നും മാറ്റില്ല. തൃക്കാക്കരയില്‍…

Read More

സംസ്ഥാനത്ത് പുതുതായി 10 ഹോട്ട് സ്‌പോട്ടുകൾ; 24 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 10 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ മുണ്ടക്കയം (കണ്ടൈൻമെന്റ് സോൺ വാർഡ് 5), ഞീയൂർ (12), ചിറക്കടവ് (2), ഇടുക്കി ജില്ലയിലെ കുമാരമംഗലം (സബ് വാർഡ് 1, 2), ചിന്നക്കനാൽ (സബ് വാർഡ് 11, 12), മലപ്പുറം ജില്ലയിലെ എടപ്പാൾ (2, 4, 5, 6, 7, 9, 11, 13, 14, 16, 19), വട്ടംകുളം (1, 7, 8, 9, 16 17, 18), തൃശൂർ ജില്ലയിലെ കൊടശേരി (5), വയനാട്…

Read More

ശബരിമല കൊടിമര പുനഃപ്രതിഷ്ഠ: നാണയമായി സ്വര്‍ണം സംഭാവന നല്‍കിയത് സ്ഥിരീകരിച്ച് സിനിമാ താരങ്ങള്‍

ശബരിമല കൊടിമര പുനപ്രതിഷ്ഠയില്‍ സംഭാവന നല്‍കിയത് സ്ഥിരീകരിച്ച് സിനിമാ താരങ്ങള്‍. നാണയങ്ങളായാണ് സ്വര്‍ണം സംഭാവന നല്‍കിയതെന്ന് ചില സിനിമാ താരങ്ങള്‍ വിജിലന്‍സിന് മൊഴി നല്‍കി. ഷാജി കൈലാസ്, സുരേഷ് കുമാര്‍, രഞ്ജി പണിക്കര്‍ എന്നിവരാണ് മൊഴി നല്‍കിയത്. ദേവസ്വം രേഖകളില്‍ പരാമര്‍ശിക്കുന്നതിനേക്കാള്‍ കൂടുതല്‍ പേര്‍ കൊടിമര പുനപ്രതിഷ്ഠയ്ക്ക് സംഭാവന നല്‍കിയോ എന്നറിയാന്‍ മാധ്യമങ്ങളിലൂടെ പരസ്യം നല്‍കാനും വിജിലന്‍സ് ആലോചിക്കുന്നുണ്ട്. (Film stars confirm donation of gold to sabarimala)സംഭാവന നല്‍കിയ ചിലര്‍ സ്വര്‍ണത്തിന്റെ കൃത്യമായ അളവുകള്‍…

Read More

സംസ്ഥാനത്ത് ഇന്ന് 15 കോവിഡ് മരണം സ്ഥിരീകരിച്ചു

15 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ മലപ്പുറം താഴേക്കോട് സ്വദേശി ജോര്‍ജ് (62), പാലക്കാട് സ്വദേശി ഗംഗാധരന്‍ (65), സെപ്റ്റംബര്‍ 4ന് മരണമടഞ്ഞ മലപ്പുറം സ്വദേശിനി അയിഷ (60), ആഗസ്റ്റ് 5ന് മരണമടഞ്ഞ കൊല്ലം കൊട്ടാരക്കര സ്വദേശിനി ബാബുരാജന്‍ (56), സെപ്റ്റംബര്‍ 6ന് മരണമടഞ്ഞ കൊല്ലം കുഴിമന്തിക്കടവ് സ്വദേശി ശശിധരന്‍ (65) സെപ്റ്റംബര്‍ 7ന് മരണമടഞ്ഞ പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി കണ്ണപ്പന്‍ (37), എറണാകുളം കണിനാട് സ്വദേശി പി.വി. പൗലോസ് (79),…

Read More