നടന്‍ ജി കെ പിളള അന്തരിച്ചു

നടന്‍ ജി കെ പിളള അന്തരിച്ചു. 97 വയസ്സായിരുന്നു. 325ലധികം സിനിമകളിൽ അഭിനയിച്ചു. 1954ല്‍ പുറത്തിറങ്ങിയ സ്നേഹസീമയാണ് ആദ്യ ചിത്രം. അശ്വമേധം, നായര് പിടിച്ച പുലിവാൽ, ആരോമലുണ്ണി, കാര്യസ്ഥൻ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. നിരവധി സീരിയലുകളിലും അഭിനയിച്ചു. തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ ഇടവയ്ക്കടുത്ത് മാന്തറവീട്ടിൽ പെരുംപാട്ടത്തിൽ ഗോവിന്ദപിള്ളയുടെയും ജാനകിയുടെയും മകനായി 1924 ജൂലൈയിലാണ് ജി. കേശവപിള്ള എന്ന ജി.കെ. പിള്ളയുടെ ജനനം. ചിറയിൻകീഴ് ശ്രീചിത്തിരവിലാസം സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. അതിനു ശേഷം സൈന്യത്തിൽ ചേർന്നു….

Read More

സ്ഥാനാർഥി പട്ടികയിൽ പൂർണ തൃപ്തിയില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

യുഡിഎഫിന്റെ സ്ഥാനാർഥി പട്ടികയിൽ പൂർണ തൃപ്തിയില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇതേക്കുറിച്ചുള്ള കാര്യങ്ങൾ പിന്നീട് വെളിപ്പെടുത്തും. പരാതികൾ പറയേണ്ട വേദിയിൽ പറയും. സർവേ ഫലങ്ങളിൽ ആശങ്കയില്ലെന്നും രാമചന്ദ്രൻ പറഞ്ഞു യുഡിഎഫ് ഇത്തവണ നൂറ് സീറ്റെങ്കിലും നേടും. വടകരയിൽ രമയുടെ സ്ഥാനാർഥിത്വത്തിൽ ഒരു എതിർപ്പുമില്ല. രമയെ കോൺഗ്രസ് പ്രവർത്തകർ ഏറ്റെടുത്തു കഴിഞ്ഞു. രമ സ്ഥാനാർഥിയാകണമെന്ന് താൻ ആഗ്രഹിച്ചിരുന്നതാണ്. സുകുമാരൻ നായർ പൊറുത്താലും പിണറായിയോട് നായർ സമുദായം പൊറുക്കില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു

Read More

ഇഞ്ചി ഉപയോഗം ഇങ്ങനെയെങ്കില്‍ സൗന്ദര്യം ഉറപ്പ്

  സാധാരണയായി വിഭവങ്ങളില്‍ ഉപയോഗിച്ചുവരുന്ന സുഗന്ധവ്യഞ്ജനമാണ് ഇഞ്ചി. എന്നാല്‍ ഇത് നിങ്ങളുടെ സൗന്ദര്യം വര്‍ധിപ്പിക്കാനായും പലവിധത്തില്‍ ഉപയോഗിക്കാവുന്നതാണ്. നിങ്ങള്‍ നേരിടുന്ന പല പ്രശ്നങ്ങള്‍ക്കെതിരെയും ദീര്‍ഘകാല ആശ്വാസം നല്‍കാന്‍തക്ക ഔഷധഗുണമുള്ളതാണ് ഇഞ്ചി. ആന്റിമൈക്രോബയല്‍, വിരുദ്ധ ബാഹ്യാവിഷ്‌ക്കാര ഗുണങ്ങള്‍, ധാതുക്കള്‍, വിറ്റാമിനുകള്‍ എന്നിവ നിറഞ്ഞതാണ് ഇത്. അതിനാല്‍, നിങ്ങളുടെ സാധാരണ ചര്‍മ്മ പ്രശ്‌നങ്ങള്‍, മുടി പ്രശ്‌നങ്ങള്‍ എന്നിവ പരിഹരിക്കാന്‍ ഒരു സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നമായി ഇഞ്ചി ഉപയോഗിക്കാവുന്നതാണ്. സൗന്ദര്യം വര്‍ധിപ്പിക്കാനായി ഇഞ്ചി വിവിധ രീതികളില്‍ നിങ്ങള്‍ക്ക്‌ ഉപയോഗിക്കാം. ആ വഴികള്‍ ഏതൊക്കെയെന്ന്…

Read More

തെരഞ്ഞെടുപ്പിന് മുമ്പ് കെ സുരേന്ദ്രൻ സി കെ ജാനുവിന് 40 ലക്ഷം രൂപ കൈമാറിയെന്ന് ജെആർപി നേതാവ്

  തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മുമ്പ് സി കെ ജാനുവിന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ 40 ലക്ഷം രൂപ കൈമാറിയെന്ന് ജെ ആർ പി മുൻ സംസ്ഥാന സെക്രട്ടറി ബാബു ബി സി. അമിത് ഷാ ബത്തേരിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴും സി കെ ജാനുവിന് പണം നൽകിയതായി ബാബു ആരോപിച്ചു പ്രസീത ആഴീക്കോടും പ്രകാശനുമാണ് ഇതിനെല്ലാം ഇടനില നിന്നത്. ജാനു പണം വാങ്ങിയെന്ന് പാർട്ടിയുടെ സംസ്ഥാന ഭാരവാഹികൾക്ക് അറിയാമായിരുന്നുവെന്നും ബാബു പറഞ്ഞു.

Read More

ടി20 ലോകകപ്പിൽ ഇന്ന് ഇന്ത്യ-പാകിസ്താൻ സൂപ്പർ പേരാട്ടം: മത്സരം ദുബൈയിൽ

ടി 20 ലോകകപ്പിൽ ഇന്ന് ഇന്ത്യ-പാകിസ്താന്‍ പോര്. രാത്രി ഏഴരയ്ക്ക് ദുബൈയിലാണ് മത്സരം. ട്വന്റി 20 കിരീടം വീണ്ടെടുക്കാനുള്ള ഇന്ത്യയുടെ പോരാട്ടത്തിൽ ആദ്യ എതിരാളികളായി എത്തുന്നത് ചിരവൈരികളായ പാകിസ്താന്‍. ക്രിക്കറ്റ്ലോകം കാത്തിരിക്കുന്ന മത്സരത്തിൽ ചരിത്രം ഇന്ത്യക്കൊപ്പമാണ്. ട്വന്റി 20 ലോകകപ്പിൽ അഞ്ച് തവണ ഏറ്റുമുട്ടിയപ്പോഴും വിജയം ഇന്ത്യക്കൊപ്പമായിരുന്നു. പ്രഥമ ട്വന്റി 20 ലോകകപ്പിന്റെ കലാശപ്പോരിൽ ഇന്ത്യ കിരീടം ചൂടിയതും പാകിസ്താനെ വീഴ്ത്തിയായിരുന്നു. റാങ്കിങിൽ മൂന്നാം സ്ഥാനത്തുള്ള പാകിസ്ഥാനെക്കാൾ ഒരു പടി മുകളിലാണ് ഇന്ത്യ. ബാറ്റിങ് നിരയിലാണ് കോഹ്‌ലിപ്പടയുടെ…

Read More