സത്രം – പുല്ലുമേട് കാനന പാതയിൽ ശബരിമല തീർത്ഥാടകൻ കുഴഞ്ഞ് വീണ് മരിച്ചു
സത്രം – പുല്ല്മേട് കാനന പാതയിൽ സീതക്കുളം ഭാഗത്ത് ശബരിമല തീർത്ഥാടകൻ കുഴഞ്ഞ് വീണ് മരിച്ചു. ആഡ്രാ സ്വദേശി മല്ലികാർജ്ജുന റെഡ്ഡി (42) ആണ് മരിച്ചത്. പ്രാഥമിക ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ല. ആന്ധ്രാപ്രദേശിൽ നിന്നുള്ള തീര്‍ത്ഥാടക സംഘത്തിനൊപ്പം സത്രം – പുല്ല്മേട് കാനന പാതയിൽ നിന്ന് ശബരിമലയിലേക്ക് പോകുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. സീതക്കുളം ഭാഗത്ത് വെച്ച് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദഹം നാട്ടിലേക്ക് കൊണ്ടുപോകും. കഴിഞ്ഞ ദിവസമായിരുന്നു ശബരിമല ദർശനത്തിന് കോഴിക്കോടു നിന്നെത്തിയ തീർഥാടക കുഴഞ്ഞുവീണു മരിച്ചു….
