Headlines

ലഡാക്കിലെ ജനങ്ങളുടെ ആശങ്കകൾ ചർച്ചകളിലൂടെ പരിഹരിക്കുമെന്ന് ലെഫ്റ്റനന്റ് ഗവർണർ; ലേയിൽ നിയന്ത്രണങ്ങൾക്ക് ഇളവ്

ലഡാക്കിലെ ജനങ്ങളുടെ ആശങ്കകൾ ചർച്ചകളിലൂടെ പരിഹരിക്കുമെന്ന് ലെഫ്റ്റനന്റ് ഗവർണർ കവീന്ദർ ഗുപ്ത. പൊലീസ് ഇല്ലായിരുന്നുവെങ്കിൽ ലഡാക്ക് കത്തിയരുമായിരുന്നുവെന്നും ലെഫ്റ്റനന്റ് ഗവർണർ. ആവശ്യങ്ങൾ അംഗീകരിക്കും വരെയും ചർച്ചയ്ക്ക് ഇല്ലെന്ന നിലപാടിലാണ് സംഘടനകൾ. ലേയിൽ നിയന്ത്രണങ്ങൾക്ക് ഇളവ്.

ലഡാക്കിലെ ജനങ്ങളുടെ സുരക്ഷ, അന്തസ്സ്, പുരോഗതി എന്നിവ ഉറപ്പാക്കാൻ ഭരണകൂടം പ്രതിജ്ഞാബദ്ധമാണ്. ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കും. വെടിയുതിർക്കേണ്ടി വന്നത് അനിവാര്യമായിരുന്നു എന്നും ലെഫ്റ്റനന്റ് ഗവർണർ കവിന്ദർ ഗുപ്ത. ലഡാക്കിൽ നിലവിലെ സുരക്ഷാ സാഹചര്യമുൾപ്പെടെ വിലയിരുത്താൻ ഗവർണറുടെ നേതൃത്വത്തിൽ ഉന്നതലം യോഗം ചേർന്നു.
പരിസ്ഥിതി പ്രവർത്തകൻ സോനം വാങ് ചുക് ഉൾപ്പെടെ അറസ്റ്റിലായവരെ വിട്ടയക്കണം. നാലുപേർ വെടിയേറ്റ് മരിച്ചതിൽ ജുഡീഷൽ അന്വേഷണം പ്രഖ്യാപിക്കണം തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കും വരെയും ചർച്ചയ്ക്ക് ഇല്ലെന്ന നിലപാടിലുറച്ച് തന്നെയാണ് ലേ അപ്പക്സ് ബോഡിയും, കാർഗിൽ ഡമോക്രാറ്റിക് അലയൻസും. നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്ന ലേ യിൽ ഇളവുകൾ പ്രഖ്യാപിച്ചു. രാവിലെ 10 മണി മുതൽ നാലു മണിക്കൂർ ആണ് ഇളവ് അനുവദിച്ചിരിക്കുന്നത്.