Headlines

‘ഗവർണറെ എസ്എഫ്ഐ കൊല്ലുമെന്ന് പറഞ്ഞു, പാദപൂജ വിഷയത്തിലും പ്രതികരണമില്ല’; രാജീവ് ചന്ദ്രശേഖറിനെതിരെ സേവ് ബിജെപി ഫോറം

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ സേവ് ബിജെപി ഫോറം. പാദപൂജ വിഷയത്തിലും, ഗവർണർക്കെതിരായ എസ്എഫ്ഐ പ്രതിഷേധത്തിലും മറ്റും പ്രതികരണമില്ലെന്നാണ് ഫേസ്ബുക്കിലെ വിമർശനം. ഗവർണറെ എസ്എഫ്ഐ കൊല്ലുമെന്ന് പറഞ്ഞിട്ടും പ്രതികരണമില്ല. സദാനന്ദൻ മാസ്റ്ററെ ചെന്നിത്തല അപമാനിച്ചിട്ടും പ്രതികരണമില്ലെന്നും വിമർശനം. കേരള ബിജെപി ഷണ്ഡീകരിക്കപ്പെട്ടോ മുതലാളിയെന്നും ഫേസ്ബുക് പേജിൽ ചോദ്യമുണ്ട്.

കഴിഞ്ഞ ദിവസമാണ് ബിജെപി സംസ്ഥാന ഭാരവാഹി പട്ടിക പുറത്തുവന്നത്. മുന്‍ പ്രസിഡന്റ്മാരായ വി. മുരളീധരനും കെ. സുരേന്ദ്രനും അനുകൂലിക്കുന്നവരെ ജനറൽ സെക്രട്ടറിമാരായി ഉൾപ്പെടുത്താതിരുന്നത് ഒരു വിഭാഗത്തിന്റെ അതൃപ്തിക്കിടയാക്കി. പി.കെ. കൃഷ്ണദാസ് പക്ഷത്തിന് മുൻതൂക്കം ലഭിച്ചുവെന്നാണ് ഉയർന്ന വിമർശനം.

സംസ്ഥാന ഭാരവാഹി പട്ടികയിൽ ഉൾപ്പെടാതെ പോയ ചില നേതാക്കൾ പരസ്യമായ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഇന്റലെക്ച്വൽ സെല്ലിന്റെ സഹ കൺവീനർ യുവരാജ് ഗോകുലും സംസ്ഥാന സമിതി അംഗം ഉല്ലാസ് ബാബുവും തങ്ങളെ വക്താവു സ്ഥാനത്ത് നിന്ന് പുറത്താക്കിയതിലുള്ള അതൃപ്തി പരസ്യമാക്കിയിരുന്നു.