Headlines

എഴുതി വെച്ചോളു,…തൃക്കാക്കര, പുതുപ്പള്ളി, പാലക്കാട്, നിലമ്പൂർ അടുത്തത് കേരളം’; ഷാഫി പറമ്പിൽ എം പി

നിലമ്പൂർ നിയമസഭാ മണ്ഡലം യുഡിഎഫ് തിരിച്ചുപിടിച്ചതിനു പിന്നാലെ ആര്യാടൻ ഷൗക്കത്തിന്റെ വിജയം ആഘോമാക്കി യുഡിഎഫിന്റെ യുവ നേതാക്കൾ.നിലമ്പൂരിൽ UDF വിജയാഘോഷ റോഡ് ഷോ നടന്നു. പ്രവർത്തകർക്കൊപ്പം നേതാക്കൾ നൃത്തം ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. തൃക്കാക്കര പുതുപ്പള്ളി പാലക്കാട് നിലമ്പൂർ അടുത്തത് കേരളം എന്നാണ് ഷാഫി പറമ്പിൽ പറഞ്ഞത്.

വിജയച്ചത് നിലമ്പൂരും യു ഡി എഫും മാത്രമല്ല, കേരളമാണ്. തോറ്റത് പിണറായിയും സർക്കാരും മാത്രമല്ല ചില സ്പോൺസേർഡ് നാവുകൾ കൂടിയാണ്. ഇനി എഴുതി വെച്ചോളു. അടുത്തത് കേരളം. നിലമ്പൂരിന് കേരളത്തിൻ്റെ നന്ദി. എന്നാണ് ഷാഫി ഫേസ്ബുക്കിൽ കുറിച്ചത്.

പ്രവർത്തകർക്കൊപ്പം നേതാക്കൾ നൃത്തം ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മുസ്‌ലിം ലീഗ് നേതാവ് പി.കെ.ഫിറോസ്, കോൺഗ്രസ് നേതാക്കളായ വി.ടി.ബൽറാം, അബിൻ വർക്കി എന്നിവർക്കൊപ്പം ഡാൻസ് കളിക്കുന്ന വിഡിയോ രാഹുൽ മാങ്കൂട്ടത്തിലാണ് ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചത്. ‘ഏത് വൈബ്??? നിലമ്പൂർ വൈബ്’ എന്ന അടിക്കുറിപ്പോടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ വിഡിയോ പങ്കുവച്ചത്.